ചെമ്പോത്ത് ഉപ്പൻ ചകോരം ഭാഗ്യം പക്ഷി എന്നിങ്ങനെ നിരവധി പേരുകളിൽ അറിയപ്പെടുന്ന ഈ പക്ഷി നാട്ടിൻപുറങ്ങളിൽ എല്ലാം തന്നെ ധാരാളമായി കണ്ടുവരുന്ന ഒന്നാണ്. ചരിത്രങ്ങളിലും പുരാണങ്ങളിലും എല്ലാം ധാരാളമായി ഈ പക്ഷിയെപ്പറ്റി പരാമർശങ്ങൾ ഉണ്ട്. ശകുനശാസ്ത്രങ്ങളിൽ എല്ലാം ഈ പക്ഷിയെ പറ്റി ധാരാളം പ്രതിപാദിക്കുന്നുണ്ട്.
അതുപോലെ തന്നെ പണ്ടുകാലങ്ങളിൽ ഉള്ളവർ വിശ്വസിക്കുന്ന ഒന്നാണ് ഉപ്പൻ വന്നിരിക്കുന്ന സ്ഥലങ്ങളിൽ പാമ്പ് ഉണ്ടാകുമെന്ന്. ഉപ്പൻ ഭക്ഷിക്കുന്ന ഒരു ഭക്ഷണം കൂടിയാണ് പാമ്പ്. അതുപോലെ ഈ പക്ഷിയുടെ മറ്റൊരു പ്രത്യേകതയായി പറയുന്നത് ഈ പക്ഷിയെ ശകുനം കണ്ട് യാത്ര എവിടെയെങ്കിലും പോവുകയാണെങ്കിൽ അത് വളരെ ശുഭമായി ഭവിക്കും എന്നാണ്. അതുകൊണ്ടുതന്നെ പല യാത്രകൾക്ക് ഇറങ്ങുമ്പോൾ ഈ പക്ഷിയെ കാണുകയാണെങ്കിൽ നിങ്ങൾ വിചാരിച്ച കാര്യം അതുപോലെ തന്നെ നടക്കുന്നതായിരിക്കും.
കുയിലിന്റെ വർഗ്ഗത്തിൽപെടുന്ന ഒരു പക്ഷിയാണ് ചെമ്പോത്ത് പെട്ടെന്നുള്ള കാഴ്ചയിൽ ഇത് കുയിൽ ആണ് എന്ന് തോന്നുമെങ്കിലും ചുവന്ന കണ്ണുകളും ചെങ്കല്ല് നിറത്തിലുള്ള ചിറകുകളും ശരീരം മുഴുവൻ കറുത്ത നിറവുമാണ് ഈ പക്ഷിക്ക് ഉള്ളത്. പക്ഷേ നടന്നു പോകുമ്പോഴെല്ലാം എന്തോ പന്തികേട് തോന്നുന്നത് പോലെ ഉണ്ടെങ്കിലും സാധാരണ പക്ഷികളുടേത് പോലെ തന്നെയാണ് ഈ പക്ഷിയും. ജ്യോതിശാസ്ത്രത്തിലും ശകുനശാസ്ത്ര എല്ലാം തന്നെ ഈ പക്ഷിയുടെ ഗുണങ്ങളെ പറ്റി പ്രതിപാദിക്കുന്നുണ്ട്.
മലയാളികൾക്ക് എല്ലാവർക്കും അറിയാവുന്ന പ്രശസ്തമായ കുചേലവൃത്തം വഞ്ചിപ്പാട്ടിൽ ഈ പക്ഷിയെ പറ്റി പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണനെ കാണാനായി കുചേലൻ ഇറങ്ങുമ്പോൾ ഒരു ചകോരത്തെ കണ്ടുകൊണ്ടാണ് അയാൾ ഇറങ്ങുന്നത്. അതിനുശേഷം ആണ് അയാൾക്ക് തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞതും എല്ലാ സമ്പത്തും സൗഭാഗ്യങ്ങളും എല്ലാം ഉണ്ടായി വരുന്നത്. വീടിന്റെ പരിസരങ്ങളിൽ ഇനി പക്ഷേ കാണുന്നവർ ആട്ടിയോടിക്കാതെ ഇരിക്കുക. Credit : Infinite Stories
https://youtu.be/U9XL8gkJAgM