Simple Lip Care Bam : സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരാണ് ഉള്ളത്. നല്ലതുപോലെ പുഞ്ചിരിക്കാനും മറ്റുള്ളവരുടെ മുൻപിൽ സുന്ദരിയായി സുന്ദരനായി നടക്കുവാനും എല്ലാവരും ആഗ്രഹിക്കും. ഇന്നത്തെ കാലത്ത് നിരവധി സൗന്ദര്യ വർദ്ധന സാധനങ്ങൾ ലഭ്യമാണ്. എന്നാൽ അവയെല്ലാം തന്നെ ചിലർക്ക് എങ്കിലും അലർജികളോ മറ്റോ ഉണ്ടാക്കിയേക്കാം.
എന്നാൽ യാതൊരു തരത്തിലുമുള്ള അലർജിയും ഉണ്ടാക്കാതെ ഒരു സൈഡ് എഫക്റ്റും ഇല്ലാതെ വളരെ നാച്ചുറൽ ആയ ഒരു ടിപ്പ് ഇതാ. ചുണ്ടുകളിൽ ഉണ്ടാകുന്ന കറുത്ത നിറം മാറ്റി മനോഹരമായ ചുണ്ടുകൾ നേടാൻ ആഗ്രഹിക്കുന്നവർ ഇതുപോലെ ചെയ്തു നോക്കുക. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് ഒരു ബീറ്റ്റൂട്ട് ആണ്. ഒരു മീറ്ററോട്ട് അതിന്റെ തോൽ എല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം വെള്ളം ഒന്നും ചേർക്കാതെ തന്നെ അത് നല്ലതുപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു അരിപ്പ ഉപയോഗിച്ച് കൊണ്ട് അതിനെ വെള്ളമെല്ലാം തന്നെ അരിച്ച് മാറ്റുക ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇപ്പോൾ എടുത്ത ബീറ്റ് റൂട്ടിന്റെ നീര് ഒഴിച്ച് കൊടുക്കുക. ശേഷം നല്ലതുപോലെ ചൂടാക്കി വറ്റിച്ചെടുക്കുക. ചെറുതായി കുറുകി വരുമ്പോൾ പാത്രം ഇറക്കി വയ്ക്കുക ശേഷം ചെറുതായി ചൂടാറിയതിനു ശേഷം മാത്രം ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
5 മിനിറ്റ് എങ്കിലും നല്ലതുപോലെ ഇളക്കി കൊടുക്കേണ്ടതാണ്. അതിനുശേഷം നന്നായി ചൂടാറി കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇപ്പോൾ തയ്യാറാക്കിയ ഈ ലിബാം ദിവസത്തിൽ രണ്ടുപ്രാവശ്യമോ അല്ലെങ്കിൽ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റമുണ്ടാക്കി തരും. എല്ലാവരും തന്നെ തയ്യാറാക്കി വെക്കൂ. ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് ഉപയോഗിക്കാൻ സാധിക്കും. Video Credit : Malayali Corner