Tasty Vegetable Added Fish Curry : കേരളത്തിന്റെ പലസ്ഥലങ്ങളിൽ പലരീതിയിൽ ആയിരിക്കും മീൻ കറി ഉണ്ടാക്കുന്നത് അതിൽ ചില സ്ഥലങ്ങളിൽ മീൻകറികളിൽ പച്ചക്കറികളും ചേർത്ത് ഉണ്ടാക്കുന്ന പതിവുണ്ട് അത്തരത്തിൽ മുരിങ്ങക്കായയും വഴുതനങ്ങയും ചേർത്ത് കുടംപുളിയിട്ട വളരെ രുചികരമായ മീൻ കറി റെസിപ്പി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചേർത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുത്ത് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക അതോടൊപ്പം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടിയും അമര ടീസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.
കളി എല്ലാം വെന്ത് മസാല നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് കറിയിലേക്ക് ആവശ്യമായ വഴുതനങ്ങ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. വഴുതനങ്ങ മസാലയിൽ കിടന്നു നല്ലതുപോലെ വെന്തു വരേണ്ടതാണ്. വഴുതനങ്ങ പകുതി വെന്തു വരുമ്പോൾ അതിലേക്കു അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. ശേഷം മൂന്നു മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക.
അരപ്പ് നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് കുടംപുളി ചേർത്ത് കൊടുക്കുക. ശേഷം മുറിച്ചു വച്ചിരിക്കുന്ന മുരിങ്ങക്കായയും ആവശ്യത്തിന് വെള്ളവും ഉപ്പും മൂന്നു പച്ചമുളകും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ചേർത്തു കൊടുക്കുക ശേഷം മീൻ നല്ലതുപോലെ മീൻ കറി കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇറക്കി വയ്ക്കാം. രുചിയോടെ കഴിക്കാം. Credit : Sheeba’s Recippes