No Coconut Black Chickpeas Curry : രാവിലെ ബ്രേക്ക് ഫാസ്റ്റ് പുട്ടാണെങ്കിൽ അതിനെ കിടിലൻ കോമ്പിനേഷൻ കടലക്കറി തന്നെയാണ്. കടലക്കറി പൊട്ടിനു മാത്രമല്ല വേറെ ഏത് ബ്രേക്ക്ഫാസ്റ്റ് ആണെങ്കിലും അതിനോടെല്ലാം തന്നെ നന്നായി ചേർന്നു പോകുന്ന ഒരു കറിയാണ് കടലക്കറി. കടലക്കറി തേങ്ങ ചേർത്ത് നല്ല കൊഴുപ്പോട് കൂടി തന്നെ കറിവെച്ച് കഴിക്കാൻ വളരെ അധികം രുചിയാണ്. എന്നാൽ ഇനി തേങ്ങ ചേർക്കാതെ നല്ല കൊഴുപ്പോട് കൂടിയ കടലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി 400 ഗ്രാം കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ വേവിച്ചെടുത്ത മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ നാല് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചെറിയ കഷണം ഇഞ്ചിയും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേക്ക് തക്കാളി ചേർത്തുകൊടുക്കുക.
തക്കാളി നല്ലതും വന്നതിനുശേഷം ഇവയെല്ലാം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക അടുത്തതായി വെന്തു വന്നിരിക്കുന്ന കടലയിൽ നിന്ന് കുറച്ച് കടല എടുത്തുമാറ്റി നല്ലതുപോലെ ഉടച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് 10 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് കറിവേപ്പില രണ്ടുവറ്റലുകൾ ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക.
വാടി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന സവാളയും തക്കാളിയും ചേർത്ത് നന്നായത് പോലെ ഇളക്കി യോജിപ്പിക്കുക അതിനുശേഷം കടല ചേർത്തു കൊടുത്ത് ഇളക്കിയെടുക്കുക. അതിലേക്ക് കുറച്ച് പെരുംജീരകത്തിന്റെ പൊടി ചേർത്തു കൊടുക്കുക ശേഷം അരച്ചു വച്ചിരിക്കുന്ന കടലയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. നല്ല കൊഴുപ്പോടുകൂടിയ കടല രുചികരമായി കഴിക്കാം. Video Credit : Sheeba’s Recipes