Making Of Appam Batter In 10 Minute : രാവിലെ ബ്രേക്ക്ഫാസ്റ്റ് അപ്പം ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ അപ്പം ഉണ്ടാക്കിയെടുക്കാം മാവരച്ച് വെറും 10 മിനിറ്റ് കൊണ്ട് തന്നെ അപ്പത്തിന്റെ മാവ് തയ്യാറാക്കുകയും ചെയ്യാം വളരെ എളുപ്പത്തിൽ പോലുള്ള അപ്പം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരി എടുക്കുക.
ശേഷം രണ്ടോ മൂന്നോ പ്രാവശ്യം കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക അടുത്തതായി ഒരു ചെറിയ പാത്രത്തിലേക്ക് അര ടീസ്പൂൺ യീസ്റ്റും അതിലേക്ക് കുറച്ച് ചെറിയ ചൂടുവെള്ളവും ഒഴിച്ച് നല്ലതുപോലെ ഇളക്കി എടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റിവയ്ക്കുക.
അടുത്തതായി അരി നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് ചേർക്കുക ശേഷം അരക്കപ്പ് ചോറും ചേർക്കുക. അതിലേക്ക് ഈസ്റ്റ് കൊടുക്കുക. ആവശ്യത്തിന് വെള്ളവും ഒഴിച്ച് കൊടുക്കുക. അതിനുശേഷം കുറച്ച് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മാവ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം ഒരു കുക്കർ എടുത്ത് കുക്കറിന്റെ പകുതിയോളം ചൂടുവെള്ളം ഒഴിക്കുക ശേഷം മാവ് പകർത്തിയ പാത്രം അതിലേക്ക് ഇറക്കിവച്ച് കുക്കർ അടച്ചു വയ്ക്കുക. 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കുക മാവ് നല്ലതുപോലെ പൊന്തി പാകമായിരിക്കുന്നത് കാണാം. അതിനുശേഷം അപ്പം ഉണ്ടാക്കുന്ന പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് മാവ് ഒഴിച്ച് നല്ലതുപോലെ ചുറ്റിച്ചെടുക്കുക നന്നായി മൊരിഞ്ഞു വരുമ്പോൾ പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Resmees Curry World