Making Of Tasty Vendakka Masala : വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു മസാല കറി തയ്യാറാക്കാം ഇതുപോലെ ഒരു കറി ഉണ്ടെങ്കിൽ ഇനിയെത്ര വേണമെങ്കിലും ചോറുണ്ണാം. ഈ മസാലക്കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ വെണ്ടയ്ക്ക ആവശ്യമുള്ളത് എടുത്ത് മീഡിയം വലിപ്പത്തിലുള്ള കഷ്ണങ്ങളാക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക .
എണ്ണ ചൂടായി വരുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന വെണ്ടക്കായ ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. അതിനുശേഷം കോരി മാറ്റുക അടുത്തതായി അതേ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ചേർത്ത് അര ടീസ്പൂൺ നല്ലജീരകം ചേർത്ത് മൂപ്പിക്കുക ശേഷം ഒരു സവാള ചേർത്ത് വഴറ്റിയെടുക്കുക. സവാള നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക.
അതോടൊപ്പം രണ്ട് പച്ചമുളക് കീറിയതും ചേർക്കുക ഇവയെല്ലാം തന്നെ നല്ലതുപോലെ മൂത്തു വരുമ്പോൾ രണ്ട് തക്കാളി അരച്ചത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വെന്തു ഭാഗമായതിനു ശേഷം രണ്ട് ടീസ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് നേരത്തെ വാട്ടി വെച്ചിരിക്കുന്ന വെണ്ടയ്ക്ക കൊടുക്കുക ശേഷം അടച്ചുവച്ച് വേവിക്കുക. വെണ്ടയ്ക്ക നല്ലതുപോലെ വെന്ത് കറി കുറുകി പാകമായി വരുമ്പോൾ ആവശ്യത്തിന് മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. Credit : Shamees Kitchen