Making Of Perfect wheat Porota : പൊറോട്ട കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് മലയാളികൾക്ക് പൊതുവേ ഏറ്റവുമധികം ഇഷ്ടമുള്ള ഒരു ഭക്ഷണം കൂടിയാണ് പൊറോട്ട എന്നാൽ മൈദ ഉപയോഗിച്ച് കൊണ്ട് മാത്രമല്ല ഗോതമ്പ് പൊടി ഉപയോഗിച്ചുകൊണ്ടും വളരെ സോഫ്റ്റ് ഉള്ളതുമായ പൊറോട്ട തയ്യാറാക്കി എടുക്കാം. അതിനായി ഒരുപാട് കഷ്ടപ്പെടേണ്ട ആവശ്യമൊന്നും തന്നെയില്ല വളരെ എളുപ്പത്തിൽ തന്നെ ഗോതമ്പ് പൊറോട്ട തയ്യാറാക്കാം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക ശേഷം നല്ലതുപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക ചപ്പാത്തി മാവിനെ കുഴക്കുന്നതിനേക്കാൾ കുഴച്ചെടുക്കുക അതിനുശേഷം മാവിൽ നിന്ന് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക എല്ലാം ഒരുപോലെ വലുപ്പമുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അതിനുശേഷം എല്ലാ ഉരുളകളും ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക ശേഷം അതിനു മുകളിലായി എണ്ണ ഒഴിച്ചു കൊടുക്കുക. ഇതാണ് വളരെയധികം സോഫ്റ്റ് ആവാൻ സഹായിക്കുന്നത്. എല്ലാം ഉരുളകളിലും നല്ലതുപോലെ പകുതി മുങ്ങി കിടക്കണം. അതിനുശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അതുകഴിഞ്ഞ് എടുത്തുനോക്കുമ്പോൾ കാണാം എല്ലാ എണ്ണയും കുടിച്ച് ഗോതമ്പുമാവ് വളരെ സോഫ്റ്റ് ആയി ഇരിക്കുന്നത്. അതിനുശേഷം അത് ചപ്പാത്തി കോലുകൊണ്ട് വളരെ കനം കുറഞ്ഞ രീതിയിൽ പരത്തിയെടുക്കുക.
അതിനുശേഷം കത്തികൊണ്ട് നീളത്തിൽ വരഞ്ഞെടുക്കുക ശേഷം അതിനു മുകളിലായി കുറച്ച് ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ഒരു ഭാഗത്ത് നിന്ന് ഉള്ളിലേക്ക് മാവ് ചേർത്തു കൊടുക്കുക ശേഷം അതിന്റെ ഒരറ്റത്ത് നിന്ന് ചെറുതായി വട്ടത്തിൽ ചുറ്റിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ തേച്ച് കൊടുക്കുക ശേഷം തയ്യാറാക്കി വെച്ച പൊറോട്ട ഓരോന്നായിട്ടു കൊടുത്തു രണ്ടു ഭാഗവും നന്നായി മൊരിയിച്ചെടുക്കുക. ശേഷം പകർത്തി വെച്ച രുചിയോടെ കഴിക്കാം.