Tasty Soya Masala Dry Fry : ബീഫ് കറി ഉണ്ടാക്കുന്ന അതേ രൂപത്തിലും അതേ ടേസ്റ്റിലും തന്നെ സോയ ഉപയോഗിച്ച് കൊണ്ട് കറി തയ്യാറാക്കി എടുക്കാം. ഇതുപോലെ കറി തയ്യാറാക്കുകയാണെങ്കിൽ ഇനി ആരും തന്നെ ഇറച്ചി ചോദിക്കില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ കുരുമുളക് അര ടീസ്പൂൺ പെരുംജീരകം ഒരു ചെറിയ കഷണം പട്ട രണ്ട് ഗ്രാമ്പൂ ഒരു തക്കോലം എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
ശേഷം അതിലേക്ക് അര മുറി തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ആവശ്യമെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അതിനുശേഷം തേങ്ങ നല്ലതുപോലെ വറുത്ത ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി മാറിവരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. മഞ്ഞൾപ്പൊടി വരുമ്പോൾ അതിലേക്ക് ഒന്നേകാൽ ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർക്കുക. അതോടൊപ്പം ആവശ്യമായ മുളകുപൊടി ചേർത്തു കൊടുക്കുക .
ശേഷം ഇവയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കിയെടുക്കുക. അതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം നാലു വെളുത്തുള്ളി ചതച്ചത് ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ആവശ്യത്തിന് കറിവേപ്പില ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
സവാള വഴന്നു വന്നതിനുശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കിയെടുക്കുക. കറിയിലേക്ക് ആവശ്യമായ വെള്ളം ഒഴിച്ചു കൊടുക്കുക അതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം ചിരിക്കുന്ന സോയ ഇതിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം കുറച്ച് തേങ്ങാക്കൊത്തും ഇട്ടുകൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. സോയ നല്ലതുപോലെ വെന്തു നന്നായി കുറുകി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം ശേഷം രുചിയോടെ കഴിക്കാം. Video Credit : Mia Kitchen