സാധാരണയായി നമ്മളെല്ലാവരും തന്നെ മുട്ട കഴിച്ചതിനുശേഷം അതിന്റെ തോട് പുറത്തേക്ക് വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. കാരണം മുട്ടത്തോട് നമ്മൾ ആരും തന്നെ യാതൊരു കാര്യത്തിനും ഉപയോഗിക്കാറില്ല. എന്നാൽ വെറുതെ കളയുന്ന ഈ മുട്ടത്തോട് ഉപയോഗിച്ചുകൊണ്ട് നിരവധി ഉപയോഗങ്ങൾ നമുക്ക് ചെയ്യാം. എന്തൊക്കെയാണ് എന്ന് നോക്കാം. ആദ്യത്തെ മാർഗ്ഗം എല്ലാവരുടെ വീട്ടിലും മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കും കുറെനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിന്റെ ബ്ലേഡിനെ മൂർച്ച കുറഞ്ഞു വരുന്നത് കാണാം .
സാധാരണഗതിയിൽ നാം പുതിയത് വാങ്ങിക്കുകയാണ് പതിവ് എന്നാൽ ഇനി വീട്ടിൽ തന്നെ അതിന്റെ മൂർച്ച കൂട്ടിയെടുക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് കുറച്ചു മുട്ടത്തോട് ഇട്ടുകൊടുക്കുക ശേഷം നല്ലതുപോലെ കറക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ ബ്ലീഡിനെ മൂർച്ച വളരെയധികം വർദ്ധിക്കും. അതുപോലെ ഇപ്പോൾ പൊടിച്ചെടുത്ത ഈ മുട്ടത്തോട് വെറുതെ കളയാതെ ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ ചെടികളെല്ലാം തന്നെ വളരെ നന്നായി വളർന്നുവരും.
അതുപോലെ തന്നെ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന സ്റ്റീൽ പാത്രത്തിന്റെ ഉൾവശത്തെല്ലാം തന്നെ ചിലപ്പോൾ അഴുക്കുകൾ അടിഞ്ഞുകൂടുന്നത് നാം കാണാറുണ്ട് ഇത് സാധാരണ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറെ നേരം നിന്നുകൊണ്ടാണ് നാം വൃത്തിയാക്കി എടുക്കാറുള്ളത് എന്നാൽ ഇനി അതിന്റെ ആവശ്യമില്ല പൊടിച്ചെടുത്ത മുട്ടത്തോട് കഴുകേണ്ട പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക ശേഷം അതിലേക്ക് പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് ഒഴിച്ചു കൊടുക്കുക.
അതിനുശേഷം രണ്ടും മിക്സ് ചെയ്ത് പാത്രത്തിൽ എല്ലാം തന്നെ തേച്ചുപിടിപ്പിച്ച് ഒരു 10 മിനിറ്റ് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുമ്പോൾ തന്നെ അഴുക്കുകൾ എല്ലാം വൃത്തിയായി വരുന്നത് കാണാം. ഇതിൽ തന്നെ നാം ഉപയോഗിക്കുന്ന സ്റ്റീലിന്റെ ചീനച്ചട്ടികളും വൃത്തിയാക്കി എടുക്കാം. അതുപോലെ തന്നെ നോൺസ്റ്റിക് പാത്രങ്ങളുടെ അടിവശത്ത് കാണുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിനും മുട്ടത്തോടും ഉപയോഗിക്കാവുന്നതാണ്. മുട്ടത്തോടിന്റെ ഇനിയും ഉപയോഗങ്ങൾ അറിയുന്നതിന് വീഡിയോ കാണുക. Credit : Resmees Curry World