Tasty Onion Potato Peratt : ഉരുളൻ കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു പെരട്ട് തയ്യാറാക്കാം. ഉരുളൻ കിഴങ്ങ് ഇതുപോലെ രുചികരമായി ആരും തന്നെ കഴിച്ചു കാണില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക. അതിലേക്ക് ഒരു ഒന്നര സവാള ചെറുതായി അരിഞ്ഞത്, ഒരു തക്കാളി ചെറുതായി അരിഞ്ഞത് 6 വെളുത്തുള്ളി.
ഒരു ചെറിയ കഷണം ഇഞ്ചി കാശ്മീരി വറ്റൽ മുളക് 5 എണ്ണം, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്തു കൊടുക്കുക അതോടൊപ്പം കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഇവയെല്ലാം തന്നെ നല്ലതുപോലെ വേവിച്ചെടുക്കുക. എല്ലാം നല്ലതുപോലെ പാകമായതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് മൂപ്പിക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് അരച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
അതിനുശേഷം മീഡിയം വലിപ്പത്തിൽ അരിഞ്ഞ ഉരുളൻ കിഴങ്ങ് ചേർത്തു കൊടുക്കുക അതോടൊപ്പം ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് നല്ലതുപോലെ വെന്ത് പാകമായി വരുമ്പോൾ മല്ലിയില ചേർത്ത് കൊടുക്കുക. അതോടൊപ്പം നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. Credit : Mia Kitchen