Easy Dosa Batter snack Recipe : ദോശമാവ് ഉപയോഗിച്ചുകൊണ്ട് ദോശയും അതുപോലെ ചില സമയങ്ങളിൽ നാം ഇഡലിയും ഉണ്ടാക്കാറുണ്ട്. എന്നാൽ ദോഷമാ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കിയിട്ടുണ്ടോ. എന്നാൽ അതുപോലെ ഒരു രുചികരമായ റെസിപ്പി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ നല്ലജീരകം ചേർത്ത് നന്നായി ചൂടാക്കുക .
അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ചെറുതായി വഴറ്റി കൊടുക്കുക. അതിലേക്ക് വളരെ കനം കുറഞ്ഞ രീതിയിൽ തേങ്ങ അരിഞ്ഞത് ചേർത്ത് കൊടുക്കുക. തേങ്ങയുടെ നിറം ചെറുതായി മാറി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും നല്ലതുപോലെ വഴറ്റിയെടുക്കുക.. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക.
പച്ചക്കറികൾ എല്ലാം നല്ലതുപോലെ വഴന്നു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ദോശമാവ് എടുക്കുക ദോശമാവ് ഇഡലി മാവോ ഏതു വേണമെങ്കിലും എടുക്കാം. അതിനുശേഷം വഴറ്റി വച്ചിരിക്കുന്ന പച്ചക്കറികൾ എല്ലാം തന്നെ ഇതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം അര ടീസ്പൂൺ കുരുമുളക് ചേർക്കുക.
ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക വടയുടെ മാവിന്റെ പരുവത്തിൽ തയ്യാറാക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച മാവിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള അളവിൽ മാവെടുത്ത് എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക. Video Credit : Shamees Kitchen