വീടുകളിൽ എല്ലാം രണ്ടുനേരം വിളക്ക് വയ്ക്കുന്ന പതിവ് മിക്കവാറും ഉണ്ടായിരിക്കും. രണ്ടുനേരം വിളക്ക് വയ്ക്കുക എന്നതാണ് വളരെ അനുയോജ്യമായ കാര്യം ഇത് വീട്ടിലേക്ക് ഐശ്വര്യവും സമാധാനവും എപ്പോഴും കൊണ്ടുവരും. നിലവിളക്ക് എന്നുപറയുന്നത് തന്നെ ലക്ഷ്മി ദേവിയാണ്. ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുന്നു എന്നതാണ് വിളക്ക് കത്തിച്ചു വയ്ക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലക്ഷ്മി ദേവി ഏത് വീട്ടിൽ വസിക്കുന്നു അവിടെയാണ് എപ്പോഴും ഐശ്വര്യവും സമ്പൽസമൃതയും ഉണ്ടാവുന്നത്.
രണ്ടുനേരവും വിളക്ക് കത്തിക്കുന്നതിൽ സന്ധ്യാനേരത്ത് വിളക്ക് വെച്ച് കത്തിച്ച് പ്രാർത്ഥിക്കുന്നത് ഒട്ടും മുടക്കാൻ പാടില്ലാത്ത കാര്യമാണ്. ഈ സമയത്ത് നാം ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. ആദ്യം തന്നെ നാം മനസ്സിലാക്കേണ്ട ഒരു കാര്യം നിലവിളക്കാണ് നാം കത്തിക്കേണ്ടത്. പലതരത്തിലുമുള്ള വിളക്കുകളും ഉണ്ട്. അതിൽ നിലവിളക്കാണ് കത്തിച്ചു വയ്ക്കേണ്ടത്. അതുപോലെ തന്നെ നിലവിളക്കിൽ ഉപയോഗിക്കുന്ന എണ്ണ നല്ലെണ്ണ, nനെയ്യ് തന്നെ വാങ്ങിച്ചു വെക്കണം അത് മാത്രമല്ല ആ എണ്ണ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല.
അതുപോലെ തന്നെ എല്ലാദിവസവും വിളക്ക് കത്തിക്കുന്നതിന് മുൻപായി നല്ല വൃത്തിയിൽ കഴുകി വൃത്തിയാക്കി തുടച്ചതിനുശേഷം മാത്രം വിളക്ക് വയ്ക്കുക. അതാണ് ശരിയായ രീതി എന്നു പറയുന്നത്. അതുപോലെ തന്നെ മറ്റൊരു കാര്യം നിലവിളക്കിൽ ചോർച്ച ഉണ്ടെങ്കിൽ അത് വളരെ ശ്രദ്ധിക്കണം. ഉടനെ തന്നെ അത് മാറ്റി പുതിയ വിളക്കുകൾ ഉപയോഗിക്കേണ്ടതാണ്. അതുപോലെ തന്നെ വിളക്ക് അണയ്ക്കുന്ന സമയത്ത് തിരി അകത്തോട്ട് വലിച്ചു മാത്രം അണയ്ക്കുക അതല്ലാതെ കൈകൊണ്ട് ഒരിക്കലും അണയ്ക്കരുത്.
അതുപോലെ തന്നെ ഒരിക്കലും കരിന്തിരി കത്താതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടിൽ കലഹങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ടാക്കും. നിലവിളക്ക് കുറഞ്ഞതെങ്കിലും 30 മിനിറ്റെങ്കിലും കത്തിക്കേണ്ടത് നിർബന്ധമാണ്. അതുപോലെ രാവിലെ ഒരു കത്തിക്കുക വൈകുന്നേരം 2 തിരിയിട്ട് കത്തിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ വിളക്ക് കത്തിച്ചു വയ്ക്കുന്നതിന്റെ അടുത്തായി ഒരു കിണ്ടിയിൽ വെള്ളം വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതിൽ ഒരു തുളസിക്കതിരും വയ്ക്കേണ്ടതാണ്. എല്ലാവരും ഇത്തരത്തിൽ തന്നെ ചിട്ടയോടെ വിളക്ക് വയ്ക്കുക. Video credit : Infinite Stories