ശരീരം സൗന്ദര്യത്തിനായി ഇന്നത്തെ കാലത്ത് ആളുകൾ എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണ്. എന്നാൽ ശരീര സൗന്ദര്യം ഉണ്ടാക്കുന്ന അതേ തന്നെ ശരീരം സംരക്ഷിക്കുന്നതിലും കാണിക്കേണ്ടതാണ്. കാരണം ശരീര സൗന്ദര്യത്തിന് വേണ്ടി നാം ഉപയോഗിക്കുന്ന പല വസ്തുക്കളും നല്ല സാധനങ്ങൾ അല്ലെങ്കിൽ അത് നെഗറ്റീവ് ആയിട്ടുള്ള പല റിയാക്ഷനുകളും ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ ഉപയോഗിക്കുന്ന ഓരോ വസ്തുവും കൃത്യമായി പരിശോധിക്കണം.
എന്നാൽ ഇതുപോലെയുള്ള സാധനങ്ങളൊക്കെ പകരം വീട്ടിൽ തന്നെ നാം നിർമിക്കുന്നവയായിരിക്കും കൂടുതൽ ഉപകാരപ്രദമായി വരുന്നത്. അതുകൊണ്ടുതന്നെ കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ഒരു സൂത്രം ചെയ്തു നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കടലമാവ് എടുക്കുക.
അതിലേക്ക് ഒരു ടീസ്പൂൺ കസ്തൂരി മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക. കസ്തൂരി മഞ്ഞൾ ശരീരം സൗന്ദര്യത്തിന് വളരെ നാച്ചുറലായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. മുഖക്കുരു തടയുന്നതിനും മുഖത്തെ രോമങ്ങൾ ഇല്ലാതാക്കുന്നതിനും മുഖത്തിന് വളരെയധികം നിറം നൽകുന്നതിനും സഹായിക്കും. അടുത്തതായി ആവശ്യത്തിന് തൈര് ചേർത്ത് കൊടുക്കുക. ശേഷം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം ഒരു ക്രീം പരുവത്തിൽ ആക്കുക . അതിനുശേഷം കഴുത്തിലും കൈകളിലും കാലുകളിലുമുള്ള കറുപ്പ് നിറമുള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക അതിനുശേഷം പത്തോ പതിനഞ്ചോ മിനിറ്റ് ഉണങ്ങാനായി വയ്ക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക. ആദ്യ യൂസിങ് തന്നെ വളരെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. എല്ലാവരും ചെയ്തു നോക്കുക. Credit : Grandmother Tips