Tasty Kerala Style Squid Recipe : കൂന്തൽ ഉപയോഗിച്ചുകൊണ്ട് നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ട് കറിവെച്ചും വറുത്തും എല്ലാം വിവിധതരത്തിൽ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി തനി നാടൻ രീതിയിൽ ഒരു കൂന്തൽ തോരൻ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് 500 ഗ്രാം കൂന്തൾ ആണ്. നല്ലതുപോലെ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി മുറിക്കുക.
ശേഷം അതൊരു മൺചട്ടിയിലേക്ക് മാറ്റുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചത് രണ്ട് വെളുത്തുള്ളി ചതച്ചത് 10 ചെറിയ ചുവന്നുള്ളി നാലായി മുറിച്ചത് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ വേവിക്കുക.
പാത്രം അടച്ചുവെച്ച് വേവിക്കുക. ഇതേസമയം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ 4 ചെറിയ ചുവന്നുള്ളി മൂന്ന് പച്ചമുളക് ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. അടുത്തതായി കൂന്തൽ നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് ഈ തേങ്ങ ചേർത്തു കൊടുക്കുക.
ശേഷം ഇളക്കി വീണ്ടും അടച്ചുവെച്ച് വേവിക്കുക. കൂന്തലിൽ നിന്ന് വെള്ളമെല്ലാം തന്നെ പറ്റി ഡ്രൈയായി വരുമ്പോൾ ഇറക്കി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചെറിയ ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക. ശേഷം നാല് വറ്റൽമുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു മൂപ്പിച്ച് കുന്തളിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen