ദോശമാവ് ഉണ്ടാക്കാൻ ഇനി വളരെയധികം എളുപ്പമാണ് അഞ്ച് ലിറ്റർ വരെ ദോശമാവ് ഉണ്ടാക്കാൻ വെറും ഒരു കൈപ്പിടി ഉഴുന്നു മാത്രം മതി. എങ്ങനെയാണ് ഈ ദോശമാവ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരുപിടി ഉഴുന്ന് എന്നു പറയുന്നത് അര ഗ്ലാസ് ഉഴുന്നാണ്. അര ഗ്ലാസ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ നല്ലതുപോലെ കഴുകി വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
അടുത്തതായി മറ്റൊരു പാത്രത്തിൽ മൂന്ന് ഗ്ലാസ് പച്ചരി നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം അരച്ചെടുക്കേണ്ടതാണ്. ഇത് അരച്ചെടുക്കുന്നതിന് മിക്സി ഉപയോഗിക്കാൻ പാടില്ല ഗ്രൈൻഡർ തന്നെ ഉപയോഗിക്കേണ്ടതാണ്. എങ്കിൽ മാത്രമാണ് നമുക്ക് വിചാരിച്ച അളവിൽ മാവ് ലഭിക്കുന്നത്. ഉഴുന്നു ഉലുവയും ചേർക്കുക. അരച്ചെടുക്കുന്നതിനായി കുതിർത്തു വെച്ച വെള്ളം തന്നെ ഉപയോഗിക്കാവുന്നതാണ്.
ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി പച്ചരിയും അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തുക. ശേഷം രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടച്ച് മാറ്റി വയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വരാനാണ്. വെറും മൂന്നു മണിക്കൂർ കൊണ്ട് തന്നെ മാവ് പൊന്തി വരുന്നതാണ്. മാവ് നന്നായി പൊന്തിവന്നു കഴിഞ്ഞാൽ അത് കൂടുതൽ ഇളക്കരുത്.
അടിയിൽ നിന്നും കൈയിൽ കൊണ്ട് മാവ് അധികം ഇളക്കാതെ കോരി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ചതിനുശേഷം ദോശയും ഇഡ്ഡലിയും എല്ലാം തയ്യാറാക്കാവുന്നതാണ്. വളരെ സോഫ്റ്റ് ആയ ദോശയും ഇഡലിയും തന്നെ തയ്യാറാക്കി എടുക്കാം. എല്ലാവരും ഇതുപോലെ മാവ് തയ്യാറാക്കുക. Video Credit : Grandmother Tips