Tasty Kerala Style Inji Pachadi : നമ്മളെല്ലാവരും തന്നെ സദ്യ കഴിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ്. സദ്യയിൽ വിളമ്പുന്ന എല്ലാ വിഭവങ്ങളും തന്നെയും മലയാളികളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റവും രുചികരമായ ഇഞ്ചി പച്ചടി ഇനി വീട്ടിൽ തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് അഞ്ച് ചെറിയ ചുവന്നുള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ചുവന്നുള്ളി ചെറുതായി വാടി വരുമ്പോൾ അതിലേക്ക് കാൽ കപ്പ് ചെറുതായി അരിഞ്ഞ ഇഞ്ചി ചേർത്ത് കൊടുക്കുക. ഇഞ്ചി നല്ലതുപോലെ മൂത്തു വരുമ്പോൾ അതിലേക്ക് അഞ്ചു വറ്റൽ മുളക് ചേർക്കുക.
മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർക്കുക ആവശ്യത്തിന് കറിവേപ്പില ചേർക്കുക ഇവയെല്ലാം തന്നെ നന്നായി ഇളക്കി സോഫ്റ്റ് ആയി വരുമ്പോൾ രണ്ടു നുള്ള് ചെറിയ ജീരകം പൊടിച്ചത് ചേർക്കുക. അതിനുശേഷം ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. തൈര് ചേർത്ത് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നല്ല കട്ട തൈര് ചേർത്തു കൊടുക്കുകയാണെങ്കിൽ നല്ലതുപോലെ അത് ഉടച്ചതിനുശേഷം മാത്രം ചേർക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കിയെടുക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. ശേഷം എല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് കുറച്ചു സമയം അടച്ചുവയ്ക്കുക. അതിനുശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. Credit : Shamees Kitchen