Making Of White Lemon Pickle : വളരെയധികം സിമ്പിൾ ആയി തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു വെള്ള നാരങ്ങയുടെ റെസിപ്പി പരിചയപ്പെടാം. നാരങ്ങ അച്ചാർ ഇതുപോലെ തയ്യാറാക്കുകയാണെങ്കിൽ വളരെയധികം രുചിയോടെ കഴിക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി 350 ഗ്രാം ചെറുനാരങ്ങ എടുത്ത് ഓരോരുത്തരുടെയും ഇഷ്ടമുള്ള അളവിൽ മുറിക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഇട്ടുകൊടുക്കുക ശേഷം നന്നായി ചൂടാക്കുക. ചൂടായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അതിനുശേഷം അതേ പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം രണ്ട് ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. കടുക് പൊട്ടി വരുമ്പോൾ 50 ഗ്രാം വെളുത്തുള്ളി ചേർത്തു കൊടുക്കുക. അതോടൊപ്പം 50 ഗ്രാം ഇഞ്ചിയും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക.
മൂത്ത വരുമ്പോൾ അതിലേക്ക് 50 ഗ്രാം ചീന മുളക് ചേർത്തു കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. പച്ചമുളക് വാടിവരുമ്പോൾ മുറിച്ചു വച്ചിരിക്കുന്ന നാരങ്ങ ചേർത്തുകൊടുത്ത ഇളക്കിയെടുക്കുക. നാരങ്ങാ അച്ചാറിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് വീണ്ടും ഇളക്കി എടുക്കുക.
അടച്ചുവെച്ച് വേവിക്കുക. നാരങ്ങ വെന്ത് ഭാഗമാകുമ്പോൾ വറുത്തു വച്ചിരിക്കുന്ന ഉലുവ പൊടിച്ച് ചേർക്കുക. അതോടൊപ്പം മൂന്ന് ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക. ഇവയെല്ലാം തന്നെ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഇത് കുറച്ചു ദിവസങ്ങൾക്കു ശേഷം എടുത്ത് ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. Video Credit : Shamees Kitchen