വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കുന്നതിന് പലതരത്തിലുള്ള മാർഗ്ഗങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കാണുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കാനുള്ള ഒരു പുതിയ ടിപ്പ് ചെയ്തു നോക്കാം. ഇതിനായി നമുക്ക് വേണ്ടത് അയൺ ബോക്സ് ആണ്. ഇതിനായി വെളുത്തുള്ളിയുടെ അല്ലികൾ വേർതിരിച്ച് ഒരു പാത്രത്തിലേക്ക് വയ്ക്കുക ശേഷം അയൺ ബോക്സ് ചൂടാക്കി വെളുത്തുള്ളിയുടെ മുകളിലായി വയ്ക്കുക.
അയൺ ബോക്സ് നന്നായി തന്നെ ചൂടായിരിക്കണം. അതിനുശേഷം തോല് കളയാൻ ശ്രമിച്ചു നോക്കൂ. ചില വെളുത്തുള്ളിയുടെ തോല് മാത്രം പെട്ടെന്ന് പറിഞ്ഞു കിട്ടും. വെളുത്തുള്ളിയുടെ വളരെ പെട്ടെന്ന് വൃത്തിയാക്കി കിട്ടുമോ എന്ന് ചോദിച്ചാൽ അതിനു പ്രയാസമാണ്. അതുകൊണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ പുതിയ ടിപ്പ് 100% ഉപകാരപ്രദമായതാണ് എന്ന് പറയാൻ സാധിക്കില്ല.
ശേഷം ഈ വെളുത്തുള്ളി ചെറുതായി ഒന്ന് ചതച്ചു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ തോല് വൃത്തിയാക്കി എടുക്കാൻ സാധിക്കും. അതുപോലെതന്നെ ഫ്രിഡ്ജ് ഉള്ള വീടുകളിൽ എല്ലാ വീട്ടമ്മമാരും തലേദിവസം ബാക്കി വരുന്ന ഭക്ഷണങ്ങളെല്ലാം തന്നെ ഫ്രിഡ്ജിൽ സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഇതുപോലെയുള്ള ഭക്ഷണങ്ങൾ പിറ്റേദിവസം എടുത്ത് ഉപയോഗിക്കുമ്പോൾ ചൂടാക്കി വേണം ഉപയോഗിക്കുവാൻ.
ഇവ ചൂടാക്കി എടുക്കുന്നതിനെ ചിലപ്പോൾ ചട്ടിയിൽ ഇട്ട് ചൂടാക്കി എടുക്കും എന്നാൽ അതിലും നല്ലത്. ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിക്കുക അതിനുശേഷം ആവിയിൽ വേവിക്കാൻ ഉപയോഗിക്കുന്ന പാത്രം എടുത്ത് അതിനു മുകളിലായി ചൂടാക്കേണ്ട ഭക്ഷണം വെച്ചു കൊടുക്കുക ശേഷം ഒരു മൂടി കൊണ്ട് മൂടി ആവി കേറ്റി വേവിച്ചെടുക്കുക. ചപ്പാത്തി ഉപ്പേരികൾ എന്നിവയെല്ലാം തന്നെ ഇതുപോലെ ചൂടാക്കി എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആ പാത്രം കഴുകി എടുക്കുന്നതിന് വളരെയധികം എളുപ്പമായിരിക്കും. Credit : Grandmother Tips