മലയാളികൾക്ക് എല്ലാം വളരെയധികം ഇഷ്ടമുള്ള ഒരു നാലുമണി പലഹാരമാണ് പഴംപൊരി. പഴംപൊരി നല്ല വെളിച്ചെണ്ണയിൽ മൊരിയിച്ചെടുത്ത് കഴിക്കുന്നതിനെ വളരെയധികം രുചികരമാണ്. എന്നാൽ ഇനി വെളിച്ചെണ്ണ ഒട്ടും തന്നെ ഉപയോഗിക്കാതെ പഴംപൊരി തയ്യാറാക്കി എടുക്കാം. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര ടീസ്പൂൺ ദോശ മാവ് എടുക്കുക. ശേഷം ഒരു ടീസ്പൂൺ അരിപ്പൊടിയും, ആവശ്യാനുസരണം മൈദ പൊടിയോ ഗോതമ്പ് പൊടിയോ ചേർത്തു കൊടുക്കുക. അര ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് മഞ്ഞൾ പൊടി ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
അതിനുശേഷം ഏതെങ്കിലും ഒരു പഴയ പാൻ അടുത്ത് നന്നായി തന്നെ ചൂടാക്കി എടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ വെളിച്ചെണ്ണ കുറച്ചു പുരട്ടുക ശേഷം പഴംപൊരി ഓരോന്നും എടുത്ത് മാവിലേക്ക് മുക്കി എണ്ണ പുരട്ടിയ പാത്രത്തിൽ വച്ച് കൊടുക്കുക. അതിനുശേഷം ചൂടാക്കാൻ വച്ചിരിക്കുന്ന പാനിലേക്ക് ഈ പാത്രം ഇറക്കി വയ്ക്കുക.
ശേഷം പാത്രം നന്നായി തന്നെ മൂടി വയ്ക്കുക. അതിനുശേഷം ഒരു മിനിറ്റ് നല്ല ഹൈ ഫ്ലെയിമിലും. 4 മിനിറ്റ് ലോ ഫ്ലെയിമിലും വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക അതിനുശേഷം തുറന്നു നോക്കുമ്പോൾ പഴംപൊരി തയ്യാറായിരിക്കുന്നത് കാണാം. എല്ലാവരും തന്നെ ഈ രീതിയിൽ പഴംപൊരി ഒന്ന് തയ്യാറാക്കി നോക്കൂ. രുചിക്ക് യാതൊരുതരത്തിലുള്ള മാറ്റവും ഉണ്ടായിരിക്കുന്നതല്ല. ഇതുപോലെ പഴംപൊരി ഉണ്ടാക്കിയാൽ എത്ര വേണമെങ്കിലും കഴിക്കാം. Video Credit : Grandmother Tips