Making Of Instant Rava Idli : രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡലി കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇഡലി മാവ് ഇല്ലെങ്കിൽ തന്നെയും വളരെ സോഫ്റ്റ് ആയ പഞ്ഞി പോലുള്ള ഇഡലി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് റവ എടുത്തുവയ്ക്കുക. വറുത്ത റവയും വറുക്കാത്ത റവയും ഉപയോഗിക്കാവുന്നതാണ്. ശേഷം അതിലേക്ക് ഒരു കപ്പ് തൈര് ചേർക്കുക.
അതോടൊപ്പം ആവശ്യത്തിന് മല്ലിയില ചേർക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് മാവ് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് തയ്യാറാക്കുക. ശേഷം പാത്രം അടച്ച് 20 മിനിറ്റോളം റവ നന്നായി കുതിർന്നു വരുന്നതിന് മാറ്റിവയ്ക്കുക. റവ നന്നായി കുതിർന്നു വന്നതിനുശേഷം ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഇഡലി തയ്യാറാക്കുന്നതിന് ചെറിയ പാത്രങ്ങൾ എടുക്കുക.
അതിലേക്ക് ആദ്യം കുറച്ച് വെളിച്ചെണ്ണയോ ഓയിലോ അല്ലെങ്കിൽ നെയ്യോ തടവി കൊടുക്കുക. ശേഷം ഇതിലേക്ക് പകുതിയോളം മാവ് ഒഴിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കുക. വെള്ളം നല്ലതുപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഈ പാത്രം ഇറക്കി വയ്ക്കുക. ശേഷം അതിനു മുകളിൽ ഒരു തട്ട് വെച്ച് ബാക്കിയുള്ള പാത്രം കൂടി അതിലേക്ക് വയ്ക്കുക.
ശേഷം പാത്രം അടച്ച് മീഡിയം ഫ്ലെയിമിൽ വച്ച് 10 മിനിറ്റ് വേവിക്കുക. ഇഡലി വേവിക്കുന്നതിന് എത്രയാണോ സമയം എടുക്കുന്നത് അതേസമയം തന്നെയാണ് ഇത് വേവുന്നതിനും എടുക്കുന്നത്. പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ചട്നിയോ സാമ്പാർ ഏതു വേണമെങ്കിലും ഇതിന് നല്ല കോമ്പിനേഷൻ ആണ്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കൂ. Video Credit : Shamees Kitchen