Making Of Wheat Onion Pakavada : വൈകുന്നേരങ്ങളിൽ വളരെ രുചികരമായ ഒരു ഗോതമ്പ് പൊടി കൊണ്ടുള്ള പലഹാരം തയ്യാറാക്കാം. ഗോതമ്പ് പൊടി ഉപയോഗിച്ചുകൊണ്ട് വളരെ കൃതിയായ പക്കോട തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് സവാള വളരെ കനം കുറഞ്ഞ അറിഞ്ഞത് എടുത്തു വയ്ക്കുക .
അതിലേക്ക് ഒരു കപ്പ് ക്യാരറ്റ് വളരെ കനം കുറഞ്ഞ നീളത്തിൽ അരിഞ്ഞത് ചേർക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക ഒരു ടീസ്പൂൺ ചെറിയ ജീരകം ചേർക്കുക. അതിലേക്ക് നാല് പച്ചമുളക് അരിഞ്ഞത് ചേർക്കുക. അതോടൊപ്പം തന്നെ മൂന്ന് ടീസ്പൂൺ ഗോതമ്പ് പൊടി ചേർക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ അരിപ്പൊടി അല്ലെങ്കിൽ കോൺഫ്ലവർ ചേർക്കുക.
ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. ഒരുപാട് ലൂസ് ആയി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിയ പക്കോവടയിലെ മാവിൽ നിന്ന് കുറേശ്ശെയായി ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറക്കുക. അതിനുശേഷം കോരി മാറ്റുക. രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen