വൈകുന്നേരങ്ങളിൽ ചൂട് ചായ വളരെ രുചികരമായ ഒരു മൂൺ പലഹാരം തയ്യാറാക്കാം. തയ്യാറാക്കാൻ വളരെയധികം എളുപ്പമാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ ബട്ടർ ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആറ് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കുക.
അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ വറ്റൽ മുളക് ചതച്ചത് ചേർക്കുക. ഇവ നല്ലതുപോലെ മൂത്ത് വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. വരുമ്പോൾ അതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക.
വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു തവി ഉപയോഗിച്ചുകൊണ്ട് നന്നായി തന്നെ ഇളക്കിയെടുക്കുക. ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതിലേക്ക് 100 ഗ്രാം ഉരുളൻ കിഴങ്ങ് പുഴുങ്ങി ഉടച്ചെടുത്തത് ചേർക്കുക. അതോടൊപ്പം തന്നെ 2 ടീസ്പൂൺ കോൺഫ്ലവർ പൊടി ചേർക്കുക. അടുത്തതായി മല്ലിയിലയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക.
ആവശ്യമെങ്കിൽ വെള്ളം ചേർക്കാവുന്നതാണ്. അതിനുശേഷം ചപ്പാത്തി പരത്തുന്ന പലകയിലേക്ക് ആവശ്യത്തിന് മാവെടുത്ത് ആവശ്യത്തിന് അരിപ്പൊടിയും ഉപയോഗിച്ചുകൊണ്ട് ചെറിയ കനത്തിൽ പരത്തിയെടുക്കുക. ശേഷം ഒരു പാത്രത്തിന്റെ മൂടി ഉപയോഗിച്ചുകൊണ്ട് മൂൺ ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം കോരി മാറ്റുക. രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen