Making Of Tasty Rice kinnathappam : ചോറ് ബാക്കി വരുകയാണെങ്കിൽ ആരും ഇനി കളയേണ്ടതില്ല. വളരെയധികം രുചികരമായ ചോറു കൊണ്ടുള്ള കിണ്ണത്തപ്പം എളുപ്പത്തിൽ തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആരെയും തന്നെ മധുരത്തിന് ആവശ്യമായ ശർക്കര ആവശ്യത്തിനു വെള്ളമൊഴിച്ച് നല്ലതുപോലെ ഒരുക്കിയെടുത്ത് മാറ്റുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് കപ്പ് ചോറ് ഇടുക.
അതിലേക്ക് കാൽ കപ്പ് അരിപ്പൊടി, രണ്ട് കപ്പ് തേങ്ങാപ്പാൽ, ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ ഏലക്കാപ്പൊടി , കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുക്കുക.
ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്തു മാറ്റി വയ്ക്കുക. ഇതേ അരച്ചെടുത്ത ചോറ് ചേർക്കുക ശേഷം മധുരത്തിന് ആവശ്യമായ ശർക്കരപ്പാനിയും ചേർത്തുകൊടുത്ത നല്ലതുപോലെ ചൂടാക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഇടയ്ക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് കൂടി ചേർക്കുക.
ശേഷം നല്ലതുപോലെ വെന്ത് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും അതുപോലെ തന്നെ ആവശ്യമെങ്കിൽ വെളുത്ത എള്ളും ചേർത്ത് ഇളക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ചൂടാറാനായി മാറ്റിവയ്ക്കുക. ശേഷം പാത്രത്തിൽ നിന്ന് മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം. Video Credit : Hisha’s Cookworld