നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് മാവില. സാധാരണയായി മാങ്ങ മാത്രമായിരിക്കും നാം കഴിക്കാറുള്ളത് മാവില നാം അധികം ശ്രദ്ധിക്കാറില്ല. എന്നാൽ ഇതിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന പഴുത്ത മാവിലക്കും തളിർത്ത മാവിലേക്കും ഉള്ള ഗുണങ്ങൾ ഒന്നിനോടൊന്ന് മെച്ചം തന്നെയാണ്.
വിറ്റാമിൻ എ ബി സി എന്നിവയാണ് സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിന് മാവിലക്ക് സാധിക്കും. മാവിന്റെ തളിയില ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് പിറ്റേ ദിവസം രാവിലെ കൈകൊണ്ട് നന്നായി തിരുമ്മിയെടുത്തതിനുശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിന് ശമനം ഉണ്ടാകും. അതുപോലെ പ്രമേഹത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന നേത്രരോഗങ്ങൾ നിയന്ത്രിക്കാനും ഇത് ഉപയോഗിക്കാം.
അതുപോലെ തന്നെ രക്തസമ്മതം കുറയ്ക്കാനും വെരിക്കോസ് വെയിൻ പോലുള്ള പ്രശ്നങ്ങൾക്കും പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കം ഇല്ലാതാക്കി ഉന്മേഷം കിട്ടാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. അതുപോലെ പിത്താശയത്തിൽ ഉണ്ടാകുന്ന കല്ലും മൂത്രനാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്ത ശേഷം പിറ്റേ ദിവസം രാവിലെ കുടിച്ചാൽ മതി.
ദഹന പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് വളരെയധികം സഹായിക്കും. മാവിലയുടെ നീര് പിഴിഞ്ഞ് ചെറുതായി ചൂടാക്കി ചെവിയിൽ ഒറ്റിയ്ക്കുകയാണെങ്കിൽ ചെവി വേദന ഇല്ലാതാക്കാം. മാവില കത്തിച്ച് ശ്വസിച്ചാൽ ഇക്കിലിനും തൊണ്ട രോഗങ്ങൾക്കും ശമനം ഉണ്ടാകും. മാമ്പഴം മാത്രമല്ല മാവിലയും കേമനാണെന്ന് മനസ്സിലാക്കാം. Video Credit : MALAYALAM TASTY WORLD