മകരമാസം വരാൻ പോവുകയാണ്. ദൈവികമായ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു മലയാള മാസമാണ് മകരം. വളരെ ഐശ്വര്യപൂർവ്വമായ മാസമാണ് മകരം. മകരമാസം ഒന്നാം തീയതി തന്നെയാണ് മകരപ്പൊങ്കൽ വരുന്നത്. എല്ലാവർക്കും തന്നെ ഒരുപാട് സമ്പത്തും ഐശ്വര്യവും വന്നുചേരുന്ന സമയം കൂടിയാണത്. കൂടുതലായി ഈശ്വരനെ വിളിക്കേണ്ടതിന്റെയും പ്രാർത്ഥിക്കേണ്ടതിന്റെയും സമയമാണ്. അന്നേദിവസം രാവിലെ ആരും തന്നെ മുടങ്ങാതെ ചെയ്യേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്.
അന്നേദിവസം ഓരോ വീട്ടിലെയും വീട്ടമ്മമാർ കുളിച്ച് വൃത്തിയായി അടുക്കളയിൽ കയറുന്നതിനു മുൻപായി ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. ആദ്യത്തെ കാര്യം അടുക്കളയിൽ കയറുന്നതിനു മുൻപ് ആയി കുളിച്ച് ശുദ്ധിയോടെ നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കേണ്ടത് നിർബന്ധമാണ്. അതിനുമുൻപായി ഒരു കണി നമ്മൾ ഒരുക്കേണ്ടത് നിർബന്ധമാണ്. അതിനായി വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചാൽ മതി. അതിനായി ചെറിയ പാത്രങ്ങൾ എടുത്ത് അതിൽ ഓരോന്നിലും കല്ലുപ്പ് പച്ചരി തുവര പരിപ്പ് മഞ്ഞൾ എന്നിവയെല്ലാം തന്നെ നിറച്ചു വയ്ക്കുക.
ഇതിൽ എല്ലാം തന്നെ ലക്ഷ്മി സാന്നിധ്യമുള്ള വസ്തുക്കളാണ്. കൂടാതെ ശർക്കര കൽകണ്ടം എന്നിവയും വയ്ക്കാം പഴങ്ങൾ വയ്ക്കാം. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലും ഉള്ള പൂക്കളും വയ്ക്കാം. ശേഷം നല്ലതുപോലെ പ്രാർത്ഥിക്കുക. കൂടാതെ അടുപ്പിലേക്ക് നീ പകരുന്നതിന് മുൻപായി ഗണപതി ഭഗവാനെ മനസ്സുരുകി പ്രാർത്ഥിക്കേണ്ടതാണ്.
കാരണം ഏതൊരു കാര്യം തുടങ്ങുന്നതിന് മുൻപായി ഗണപതിയെ പ്രാർത്ഥിക്കുന്നത് വളരെ ഐശ്വര്യമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അന്നേ ദിവസവും തുടർന്നുള്ള ദിവസങ്ങൾ എല്ലാം തന്നെ ഐശ്വര്യവും സമ്പത്തും നിങ്ങളെ തേടി വരുന്നതായിരിക്കും. ശേഷം വീട്ടിലെ ഓരോരുത്തരും എഴുന്നേറ്റാൽ തന്നെ നിലവിളക്കിനു മുൻപിൽ പ്രാർത്ഥിച്ചതിനു ശേഷം ബാക്കിയുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്. വരാൻ പോകുന്ന മധുരമാസത്തിൽ എല്ലാവരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite Stories