എത്ര കാലം വേണമെങ്കിലും അരി സൂക്ഷിച്ചു വെച്ചു കൊള്ളൂ. പ്രാണികൾ വരുമെന്ന് പേടി ഇനി വേണ്ട.

നമ്മളെല്ലാവരും തന്നെ കുറെ നാളത്തേക്ക് അരിയും പരിപ്പ് കടല തുടങ്ങിയ ധാന്യങ്ങളും എല്ലാം തന്നെ സൂക്ഷിച്ചു വയ്ക്കുന്നവർ ആയിരിക്കും. ഇത്തരത്തിൽ നമ്മൾ സൂക്ഷിച്ചു വയ്ക്കുന്ന ഭക്ഷണപദാർത്ഥങ്ങളിൽ എല്ലാം തന്നെ കുറച്ചു നാളുകൾക്ക് ശേഷം പ്രാണികൾ വരാൻ സാധ്യത കൂടുതലാണ്. അവയെല്ലാം തന്നെ ഒരുപാട് വന്നു കൂടുമ്പോൾ പിന്നീട് അത് ഉപയോഗിക്കാൻ സാധിക്കാതെ കളയേണ്ട അവസ്ഥ ഉണ്ടാകുന്നു.

എന്നാൽ ഇനി ഇത്തരത്തിൽ വരുന്ന പ്രാണികളെ ഓടിക്കാൻ ഒരു എളുപ്പമാർഗം ഉണ്ട്. ഇതുപോലെ ചെയ്താൽ അരിയിലും പ്രാണികൾ വരുന്നത് ഇല്ലാതാക്കാൻ സാധിക്കും. അതിനായി എന്തുചെയ്യണമെന്ന് നോക്കാം. അതിനായി ആദ്യം തന്നെ അരി എടുത്തു വയ്ക്കുന്ന പാത്രത്തിൽ ഒരു ന്യൂസ് പേപ്പർ ആദ്യം വയ്ക്കുക. മുകളിലായി അരിയിട്ട് കൊടുക്കുക. ശേഷം അതിനു മുകളിൽ ഒരു ന്യൂസ് പേപ്പർ വെക്കുക. ശേഷം പാത്രം അടച്ചു വയ്ക്കുക.

ഇങ്ങനെ ചെയ്താൽ എത്രനാൾ കഴിഞ്ഞാലും അരി കേടുകൂടാതെ ഇരിക്കും. അടുത്തത് ഒരു പത്ത് ഗ്രാമ്പൂ എടുത്ത് ചെറിയ നൂലിൽ കോർത്തെടുക്കുക. ഇത് അരിയിട്ട് വയ്ക്കേണ്ട പാത്രത്തിനുള്ളിലായി വെച്ചുകൊടുക്കുകയാണെങ്കിൽ പ്രാണികൾ വരുന്നത് ഇല്ലാതാക്കാം. ഇതുപോലെ തന്നെ വെളുത്തുള്ളി ഒരു കുടമെടുത്ത് അരിയിട്ട് വെക്കുന്ന പാത്രത്തിൽ വയ്ക്കുകയാണെങ്കിൽ പ്രാണികൾ വരുന്നതിൽ ഇല്ലാതാക്കാം.

അതുപോലെ ആര്യവേപ്പിന്റെ മരം വീട്ടിലുള്ളവർ ആണെങ്കിൽ ഇല അരിയിൽ ഇട്ടു കൊടുത്താലും മതി. അതുപോലെ തന്നെ വറ്റൽ മുളക് ഒന്നോ രണ്ടോ എണ്ണം അരിപ്പാത്രത്തിൽ ഇട്ടുവച്ചാൽ പ്രാണികൾ വരാതെ ഇരിക്കും. എല്ലാ വീട്ടമ്മമാരും തന്നെ ഈ മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കൂ. കുറെ നാളത്തേക്ക് അരിയും മറ്റും സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. അരിയിൽ ഇട്ട് ഇതേ സാധനങ്ങൾ തന്നെ ധാന്യങ്ങൾ സൂക്ഷിച്ചു വയ്ക്കുന്ന പാത്രത്തിൽ ഇട്ടുവച്ചാൽ അവയും കേടാകാതെ ഇരിക്കും. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *