Tasty Mint Leaf Egg Curry : എല്ലാവരുടെ വീട്ടിലും തന്നെ മിക്കവാറും എല്ലാദിവസവും ഉണ്ടാകുന്ന സാധനങ്ങൾ ആയിരിക്കും മുട്ടയും പുതിനയിലയും. ഇവ രണ്ടും ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നാലോ അഞ്ചോ മുട്ട പുഴുങ്ങിയെടുക്കുക ശേഷം അത് രണ്ടായി മുറിക്കുക. ഇതൊരു പാത്രത്തിലെ മാറ്റിവെക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ടു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ഒരു പിടി പുതീന ഇല ചേർക്കുക. അടുത്തതായി പന്ത്രണ്ടല്ലി വെളുത്തുള്ളി ചേർക്കുക അടുത്തതായി 12 അല്ലി വെളുത്തുള്ളി ചേർക്കുക. അതോടൊപ്പം ചെറിയ കഷണം ഇഞ്ചി ചേർക്കുക. ശേഷം അരച്ചെടുക്കുന്നതിന് ആവശ്യമായ വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും കുറച്ചു ഉപ്പും ചേർത്ത് നല്ലതുപോലെ മൂപ്പിക്കുക.
ശേഷം പുഴുങ്ങിയെടുത്ത മുട്ട ഇതിലേക്ക് ചേർത്ത് നല്ലതുപോലെ പൊരിച്ചെടുക്കുക. മുട്ടയുടെ രണ്ടു ഭാഗവും നന്നായി പൊരിഞ്ഞു വന്നതിനുശേഷം മാറ്റിവെക്കുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. ശേഷം അതിലെ വെള്ളമെല്ലാം വറ്റി നിറം മാറി വരുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഗരം മസാല കാൽ ടീസ്പൂൺ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് ചെറുതായി ചൂടാക്കുക. ശേഷം മുട്ട ചേർത്ത് യോജിപ്പിക്കുക തീ ഓഫ് ചെയ്യുക. ശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കാം. Video Credit : Lillys Natural Tips