പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാം മുഖത്ത് മുഖക്കുരു ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിൽ വരുന്ന മുഖക്കുരു വന്നു പോകുമ്പോൾ മുഖത്ത് അതിന്റെ പാടുകൾ എല്ലാം തന്നെ അവശേഷിക്കും. കൂടാതെ പല കാരണങ്ങളാലും ഒരുപാട് മുഖക്കുരു വരുന്നവരുമുണ്ടാകാം. ചിലപ്പോൾ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ മുഖക്കുരു വരുന്നവരും ഉണ്ടാകും.
എന്തുതന്നെയായാലും മുഖക്കുരു ഇനി വന്നാൽ അത് മുഖത്ത് നിന്ന് ഇല്ലാതാക്കാൻ ഒരു കിടിലൻ മാർഗ്ഗമുണ്ട്. അതിനായി നാച്ചുറൽ ആയ ഒരു പേസ്റ്റ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആര്യവേപ്പിന്റെ ഇല നമുക്ക് ആവശ്യമാണ്. അതിനായി കുറച്ച് ആര്യവേപ്പിന്റെ ഇലയെടുത്ത് ഒരു പാത്രത്തിലേക്ക് എടുക്കുക.
ശേഷം അത് നല്ലതുപോലെ ചതച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. അതോടൊപ്പം ആവശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിൽ ആക്കുക. ഇപ്പോൾ തയ്യാറാക്കിയ പേസ്റ്റ് മുഖക്കുരു ഉള്ള ഭാഗത്തെല്ലാം തന്നെ തേച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുഖക്കുരു വന്നാൽ അത് പോവുകയും ഇനി വരാതിരിക്കുകയും ചെയ്യും.കൂടാതെ മുഖക്കുരു വന്നുപോയി ഉണ്ടാകുന്ന കറുത്ത പാടുകൾ നീങ്ങി പോവുകയും ചെയ്യും. എല്ലാവരും തന്നെ ഇതുപോലെ ഒരു നാച്ചുറൽ പേസ്റ്റ് തയ്യാറാക്കി മുഖത്ത് തേച്ചു നോക്കൂ. വിലകൂടിയ ക്രീമുകളെക്കാൾ ഇത് വളരെയധികം ഉപകാരപ്പെടും. Credit : Grandmother Tips