നമ്മുടെ വീട്ടിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് അലക്കുകൾ എന്ന് പറയുന്നത്. കാരണം അലക്ക് കല്ലുകൾ ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. എല്ലാവരെയും ലക്ഷ്മി കടാക്ഷത്തോടെ വീട്ടിൽനിന്ന് പുറത്തേക്ക് ഇറക്കുന്നതിന് അലക്ക് കല്ലിനെ വലിയ സ്ഥാനമുണ്ട്. കാരണം നാ അണിയുന്ന വസ്ത്രം ഏറ്റവും വൃത്തിയോടെയും ശുദ്ധിയോടെയും ധരിക്കാൻ ഇടയാക്കുന്നത് അലക്കു കല്ലുകൾ ഉള്ളതുകൊണ്ടാണ്.
അതുകൊണ്ടുതന്നെ ഒരു വീട്ടിൽ എവിടെയാണ് ശരിക്കുള്ള അലക്കുകല്ലുളുടെ സ്ഥാനം വാസ്തുശാസ്ത്രപ്രകാരം എവിടെയാണ് വെക്കേണ്ടത് എന്ന് നോക്കാം. ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഓരോ വീടിനും എട്ട് ദിക്കുകളാണ് ഉള്ളത്. നമ്മുടെ വീട്ടിൽ യാതൊരു കാരണവശാലും അലക്കുകൾ വരാൻ പാടില്ലാത്ത മൂന്ന് ഇടങ്ങളാണ് ഉള്ളത്. ആദ്യത്തേത് വീടിന്റെ വടക്കു കിഴക്കേ മൂലയിൽ വയ്ക്കാൻ പാടില്ല.
രണ്ടാമത് കന്നി മൂലയാണ് . അതായത് തെക്കുപടിഞ്ഞാറെ മൂലയിൽ വയ്ക്കാൻ പാടില്ല. അടുത്തത് അഗ്നികോൺ അഥവാ തെക്ക് കിഴക്കേ മൂല. അവിടെയും വയ്ക്കാൻ പാടില്ല. അതുകൊണ്ടുതന്നെ എവിടെയാണ് കൃത്യമായ സ്ഥാനം എന്നു പറഞ്ഞാൽ. വടക്ക് പടിഞ്ഞാറെ മൂലയാണ്. അവിടെ അലക്കുകളിലെ അല്ലെങ്കിൽ വാഷിംഗ് മെഷീൻ സ്ഥാപിക്കുകയാണെങ്കിൽ അതാണ് ഏറ്റവും ഉത്തമമായ സ്ഥാനം.
ഇത് വായു കോൺ കൂടിയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരമായി നോക്കിയാലും വസ്ത്രങ്ങൾ അലക്കി ഉണക്കുന്നതിനും വളരെ അനുയോജ്യമായ സ്ഥാനം കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാ വീടുകളിലും അലക്ക് കല്ലുകൾ അല്ലെങ്കിൽ വാഷിംഗ് മെഷീൻ സ്ഥാപിക്കുന്നുണ്ടെങ്കിൽ ഈ കോണിൽ സ്ഥാപിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നേരത്തെ പറഞ്ഞ സ്ഥാനങ്ങളിൽ ഒന്നും തന്നെ ഇവ സ്ഥാപിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക അത് വീടിന് വളരെ വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. Credit : Infinite Stories