മിക്കവാറും എല്ലാ വീട്ടമ്മമാരും അപ്പത്തിന്റെ മാവ് പൊന്തി വരുന്നതിനായി ഈസ്റ്റോ ബേക്കിംഗ് സോഡയോ ചേർക്കുന്നത് പതിവാണ്. എന്നാൽ ഇവയൊന്നും ഇല്ലാതെ തന്നെ ഇനി അപ്പത്തിന്റെ മാവ് പൊന്തിവരും. അതിനായി എന്ത് ചെയ്യണം എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു ഗ്ലാസ് പച്ചരി എടുക്കുക ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്ന് ചേർക്കുക. ചേർക്കുന്നതുകൊണ്ട് ഉഴുന്നിന്റെ ചുവയൊന്നും തന്നെ അപ്പത്തിന് കിട്ടുന്നതല്ല.
ശേഷം നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് രണ്ട് പ്രാവശ്യമായി നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ മറ്റൊരു കാര്യം അതിലേക്ക് ചോറ് ചേർക്കുക അല്ലെങ്കിൽ കുതിർത്ത അവൽ, ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി മാവ് പൊന്തി വരാനായി മാറ്റിവയ്ക്കുക.
രീതിയിൽ ഉണ്ടാക്കുകയാണെങ്കിൽ അപ്പത്തിന്റെ മാവ് പൊന്തി വരിക മാത്രമല്ല വളരെ സോഫ്റ്റ് ആയി അപ്പം തയ്യാറാക്കാൻ സാധിക്കുന്നതും ആണ്. അടുക്കളയിൽ വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റിയ മറ്റൊരു ടിപ്പ് നോക്കാം. സാധാരണ എല്ലാവരും തന്നെ ബിസ്ക്കറ്റ് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും പക്ഷേ ബിസ്ക്കറ്റ് വാങ്ങി കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ അത് തണുത്ത് പോകാറാണ് പതിവ്. എന്നാൽ ഇനി ബിസ്ക്കറ്റ് തണുത്തു പോകാതിരിക്കാൻ അത് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ കുറച്ച് പഞ്ചസാര ചേർത്ത് കൊടുത്താൽ മാത്രം മതി.
അടുത്ത ഒരു ടിപ്പ് നാളികേരം ഉപയോഗിച്ച് ബാക്കി വരുന്നത് സാധാരണ ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാറുണ്ട് ഇത്തരത്തിൽ രണ്ടുദിവസം കഴിയുമ്പോഴേക്കും അതിൽ ഒരു പിങ്ക് നിറം വരുന്നത് എല്ലാവരും കണ്ടിരിക്കാം. പിന്നീട് ആ നാളികേരം ഉപയോഗിക്കാൻ പറ്റാതെയും വരുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നാളികേരം കേടായി പോകാതിരിക്കാൻ അത് ഫ്രിഡ്ജിൽ വയ്ക്കുന്നതിനു മുൻപായി കുറച്ച് ഉപ്പ് തേച്ചു വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ രണ്ടാഴ്ചത്തോളം വരെ നാളികേരം കേടാകാതെ ഇരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കണ്ടു നോക്കൂ. Video Credit : Resmees Curry World