മീൻ വൃത്തിയാക്കി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു പണിയാണ്. പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് എല്ലാം വളരെയധികം വൃത്തിയോടെ ചെയ്യേണ്ട കാര്യമാണ്. അതുപോലെ ചിതമ്പലുള്ള മീനുകളാണ് വൃത്തിയാക്കുന്നത് എങ്കിൽ അതിന്റെ ചിതബൽ എല്ലാം തന്നെ കിച്ചൻ സിങ്കിലും മറ്റും ചിതറിത്തെറിച്ച് വൃത്തികേട് ആകുന്ന അവസ്ഥകൾ പലപ്പോഴും വീട്ടമ്മമാർക്ക് ഉണ്ടായിരിക്കാം.
അതുകൊണ്ടുതന്നെ ഇനി മീൻ വൃത്തിയാക്കുന്നതിന് ഒരു പുതിയ ടിപ്പ് ചെയ്തു നോക്കിയാലോ. അതിനായി വീട്ടിൽ കളയാൻ വച്ചിരിക്കുന്ന വെറും കുപ്പി മാത്രം മതി. എങ്ങനെയാണ് കുപ്പി ഉപയോഗിച്ച് ചെയ്യേണ്ടത് എന്ന് പറഞ്ഞാൽ. ആദ്യം തന്നെ കുപ്പിയെടുത്ത് രണ്ടായി മുറിക്കുക. ശേഷം കുപ്പിയുടെ മുറിച്ച് അടിഭാഗം എടുക്കുക.
ശേഷം അത് ഉപയോഗിച്ചുകൊണ്ട് മീനിന്റെ ചിതബൽ സാധാരണ കത്തി ഉപയോഗിച്ച് വരയുന്നതുപോലെ വരഞ്ഞെടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം നിന്റെ ചിതമ്പൽ എല്ലാം തന്നെ ആ കുപ്പിയുടെ ഉള്ളിലേക്ക് പോകുന്നത്. ഒട്ടും തന്നെ പുറത്തേക്ക് പോകാതെ വൃത്തിയോടെ മീൻ വൃത്തിയാക്കി എടുക്കാം. കുട്ടികൾക്കു പോലും ഈ രീതിയിൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്നതാണ്.
മീനിന്റെ ചിദംബൽ കളഞ്ഞതിനുശേഷം സാധാരണ രീതിയിൽ കത്തി ഉപയോഗിച്ച് അതിന്റെ തലയും മറ്റു ഭാഗങ്ങളും വൃത്തിയാക്കി വയ്ക്കുക. എല്ലാ വീട്ടമ്മമാരും ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ഒന്ന് മീൻ വൃത്തിയാക്കി നോക്കൂ. ഈ മാർഗ്ഗം നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. Credit : Resmees Curry World