കേരളത്തിൽ പരക്കെ ഉണ്ടായിരുന്നതും എന്നാൽ ഇപ്പോൾ വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്നതുമായ ഒരു പഴമാണ് മുള്ളൻ ചക്ക. കായ്കളിലും ഇലകളിലും അടങ്ങിയിരിക്കുന്ന അസറ്റോ ജെനിസ് എന്ന ഘടകം അർബുദത്തെ നിയന്ത്രിക്കുമെന്ന് കണ്ടുപിടിത്തമാണ് മുള്ളൻ ചക്കയെ പ്രശസ്തമാക്കിയത്. പല പ്രദേശങ്ങളിൽ ഇത് പല പേരുകളിലാണ് അറിയപ്പെടുന്നത്. സീതപ്പഴത്തിനോട് അനുയോജ്യമായതാണ് മുള്ളൻചക്ക.
മധുരവും പുളിയും ചേർന്ന രുചിയുള്ള ഇതിന്റെ പഴത്തിന് നിരവധി പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അർബുദ രോഗികൾ ഇവയുടെ പഴം കഴിക്കുന്നതോടൊപ്പം ഇതിന്റെ ഇല ഉപയോഗിച്ച് നിർമ്മിക്കുന്ന കഷായവും വ്യാപകമായി ഉപയോഗിച്ചുവരുന്നു. കീമോതെറാപ്പി കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങളെ ലഘൂകരിക്കുന്നതിനും ഈ ഫലത്തിനു സാധിക്കും.
പ്രതിരോധശേഷി പകരുന്നതിനു പുറമേ നല്ല ഉറക്കം നൽകുന്നതിനു മാനസികമായ പിരിമുറുക്കം കുറച്ച് ഉണർവ് പകരുന്നതിനും എല്ലാം ഈ ഫലം ഏറെ നല്ലതാണ്. ഇതിന്റെ ഇല അരച്ചെടുത്ത നീരെ തലയിലെ ഈരെ പാൻ എന്നിവയെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു. മൈഗ്രേൻ വിളർച്ച ദഹനക്കുറവ് മുദ്രാശയ രോഗങ്ങൾ ശരീരവേദന എന്നിവയ്ക്ക് എല്ലാം ഈ ഫലം വളരെ ഉപകാരപ്രദമാണ്.
രോഗ പ്രതിരോധശേഷിക്കൊപ്പം തന്നെ പോഷക മേന്മയിലും ഏറെ മികച്ചതാണ് ഈ പഴം. വൈറ്റമിൻ സി ബി വൺ ബി ടു ബീ ഫൈവ് ഇരുമ്പ് മഗ്നീഷ്യം സോഡിയം കാർബോഹൈഡ്രേറ്റ്, എന്നിവയുടെ എല്ലാം സമ്പന്നമായ സ്രോതസ്സാണ് ഈ പഴം. വേനൽ കാലത്താണ് ഇതിന്റെ പഴങ്ങൾ ഉണ്ടായി വരുന്നത് കേരളത്തിന്റെ എല്ലാ മണ്ണിലും ഇത് സുലഭമായി ഉണ്ടായി വരും. എല്ലാവരും തന്നെ ഇത്രയും പോഷക ഗുണമുള്ള മരം വീടുകളിൽ വച്ചു പിടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy Tips 4U