ജീവിതത്തിൽ പലപ്പോഴും നിസ്സഹായരായി നിൽക്കുന്ന സമയങ്ങളിൽ ഒരു കൈത്താങ്ങായി ഉണ്ടാകുന്നത് ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ മാത്രമാണ്. പ്രാർത്ഥനകൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത് ഒന്ന് ഏതെങ്കിലും ഒരു നിസ്സഹായ അവസ്ഥയിൽ അല്ലെങ്കിൽ എന്തെങ്കിലും ഒരു പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സഹായം വേണ്ട സമയത്ത് ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒരു രീതി. മറ്റൊന്ന് എന്ന് പറയുന്നത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ഭഗവാനെ ജപിച്ച് മോക്ഷ പ്രാപ്തിക്കായി പ്രാർത്ഥിക്കുന്നത്.
ഇതിലെ ആദ്യത്തെ രീതിയിലായിരിക്കും അധികമാളുകളും പ്രാർത്ഥിക്കുന്നത്. എന്നാൽ ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത കുറെ കാര്യങ്ങളുണ്ട്. ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത കുറച്ച് രീതികൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. ആദ്യത്തേത് കുഞ്ഞുങ്ങൾ വയസ്സായവർ ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങൾ എല്ലാം നോക്കി പൂർണ്ണ സമ്പത്തരാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം പ്രാർത്ഥനയ്ക്ക് വേണ്ടി സമയം ചെലവഴിക്കാൻ പാടുള്ളൂ. പ്രാർത്ഥനയ്ക്ക് മുൻപ് കുഞ്ഞുങ്ങൾ പ്രായമായവർ എന്നിവർക്ക് ആദ്യം പരിഗണന നൽകേണ്ടതാണ്.
രണ്ടാമത്തെ കാര്യം സ്വന്തം കഴിവിൽ ചെയ്യാൻ പറ്റുന്ന കാര്യം ചെയ്യാതെ അത് ദൈവത്തെ ഏൽപ്പിക്കുന്ന തരത്തിലുള്ള പ്രാർത്ഥനകൾ ചെയ്യാതിരിക്കുക. അടുത്തത് നാം ഏതെങ്കിലും ഒരു കാര്യത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനു വേണ്ടി പ്രയത്നിക്കാതെ എല്ലാം ദൈവത്തിന്റെ മുൻപിൽ മുഴുവനായി സമർപ്പിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല.
മറ്റൊരു കാര്യം ഒരു വ്യക്തിയുടെ നാശത്തിനു വേണ്ടി ഒരു കുടുംബത്തിന്റെ നാശത്തിനു വേണ്ടിയോ പ്രാർത്ഥിക്കാതിരിക്കുക. ഇത്തരം പ്രാർത്ഥനകൾ നിങ്ങൾക്ക് തന്നെ ദോഷമായി വരും. അവസാനമായി നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ ദൈവ സന്നിധിയിൽ പോയി പറഞ്ഞു അത് നടന്നതിനുശേഷം എല്ലാവരും അതേ ദൈവ സന്നിധിയിൽ പോയി നന്ദി പറയേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇന്നത്തെ കാലത്ത് പലരും മറന്നുപോകുന്ന ഒരു കാര്യം കൂടിയാണ് അത്. ഇത്തരം കാര്യങ്ങൾ എല്ലാവരും തന്നെ ശ്രദ്ധിക്കുക. Video Credit : Infinite Stories