Making Of Tasty Porotta Using Rice : ബാക്കിവരുന്ന ചോറ് ഉപയോഗിച്ചുകൊണ്ട് ഇനി വളരെ എളുപ്പത്തിൽ തന്നെ പൊറോട്ട തയ്യാറാക്കി എടുക്കാം. ഇനി ആരും തന്നെ പൊറോട്ട ഉണ്ടാക്കാതിരിക്കേണ്ട. വീശി അടിക്കാതെ കൈ വേദനിക്കാതെ തന്നെ എളുപ്പത്തിൽ പൊറോട്ട ഉണ്ടാക്കിയെടുക്കാം. ഈ പൊറോട്ട എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് ചോറ് എടുക്കുക. ശേഷം അതിലേക്ക് നാല് കപ്പ് മൈദ പൊടി ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക അതോടൊപ്പം രണ്ട് ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ശേഷം മിക്സിയുടെ ജാറിൽ എല്ലാം തന്നെ ഓയിൽ തേച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.
ഒട്ടും തന്നെ വെള്ളം ചേർത്ത് കൊടുക്കരുത്. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം അതിനു മുകളിലായി കുറച്ച് എണ്ണ തേച്ചുകൊടുത്ത് ഒരു മണിക്കൂർ നേരത്തേക്ക് പാത്രം അടച്ച് മാറ്റിവയ്ക്കുക. അതിനുശേഷം മാവിൽ നിന്ന് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. ഓരോ ഉരുളകളും കൈകൊണ്ട് വളരെ കനം കുറഞ്ഞ പരത്തുക. ശേഷം അതിലേക്ക് കുറച്ച് എണ്ണ തേച്ചു കൊടുക്കുക. ശേഷം കുറച്ചു മൈദ പൊടി വിതറുക.
ഒരു കത്തി ഉപയോഗിച്ചുകൊണ്ട് വരഞ്ഞെടുക്കുക. ശേഷം വരഞ്ഞെടുത്തതിന്റെ ഒരു ഭാഗത്ത് നിന്ന് എല്ലാം ഉള്ളിലേക്ക് ചേർത്തു പിടിക്കുക. അതിനുശേഷം വട്ടത്തിൽ ചുറ്റിച്ച് എടുക്കുക. അതിനുശേഷം വീണ്ടും കൈകൊണ്ട് പരത്തി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ട് രണ്ട് ഭാഗവും നല്ല രീതിയിൽ മൊരിയിച്ചു എടുക്കുക. പൊറോട്ട എല്ലാം തയ്യാറായി കഴിയുമ്പോൾ എല്ലാം ചേർത്ത് വെച്ച് വശങ്ങളിൽ നിന്ന് തട്ടി കൊടുക്കുക. ലയറുകൾ എല്ലാം തന്നെ തിരിഞ്ഞു വരും. ശേഷം രുചിയോടെ കഴിക്കാം. Credit : Shamys Curry World