Tasty Kerala Style Fish Curry : ഉച്ചയ്ക്ക് നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെയധികം രുചികരമായ കുടംപുളി ഇട്ടാൽ തന്നെ നാടൻ മീൻ കറി തയ്യാറാക്കാം. ഏത് മീൻ ഉപയോഗിച്ചുകൊണ്ടും വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കി എടുക്കാം. ഈ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരുമിക്സിയുടെ ജാറിലേക്ക് ആറു വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതൊരു മൺചട്ടിയിലേക്ക് പകർത്തുക.
അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് നല്ലതുപോലെ പിടിപ്പിച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് അര ടീസ്പൂൺ ഉലുവ, ചെറിയ കഷണം കായം വറുത്തെടുക്കുക ശേഷം അത് പൊടിക്കുക. അടുത്തതായി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് മസാല തേച്ചു വച്ചിരിക്കുന്ന മീൻ എല്ലാം തന്നെ നല്ലതുപോലെ പൊരിച്ചെടുത്ത് മാറ്റിവെക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അതിലേക്ക് ആറു വെളുത്തുള്ളി ചെറിയ കഷ്ണം ഇഞ്ചി ആവശ്യത്തിന് കറിവേപ്പില ഒരു സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. എല്ലാം നല്ലതുപോലെ വാടി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിക്കുക.
ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക തക്കാളി നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക അതോടൊപ്പം മൂന്ന് കുടംപുളി ചേർക്കുക. ശേഷം നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. മീൻ കറി നല്ലതുപോലെ കുറുകി പാകമാകുമ്പോൾ പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Mia Kitchen