Tasty And Soft Rice Flour Kozhukatta : വളരെയധികം കനം കുറഞ്ഞതും സോഫ്റ്റ് ആയതുമായ കൊഴുക്കട്ട ഇനി ആർക്ക് വേണമെങ്കിലും ഉണ്ടാക്കിയെടുക്കാം. ഏതു നേരമായാലും കൊഴുക്കട്ട ഇതുപോലെ കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക.
അതിലേക്ക് മൂന്ന് കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് നല്ലതുപോലെ ചൂടാക്കുക. അരിപ്പൊടി എല്ലാം വെന്ത് മാവ് പരുവമായി പാനിൽ നിന്ന് വിട്ടുപോരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം കുറച്ച് സമയം മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അലിയിച്ച് എടുക്കുക.
ശർക്കര ഇനി വരുമ്പോൾ അതിലേക്ക് കുറച്ച് ചുക്കുപൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് ചിരകിയ തേങ്ങ ചേർത്തു കൊടുക്കുക. അതിലേക്ക് ഏലക്കാപൊടിയും ചേർത്ത് നല്ലതുപോലെ ഡ്രൈ ആക്കി എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് നടക്കാനായി മാറ്റിവയ്ക്കുക. അടുത്തതായി തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടി കയ്യിൽ വെച്ച് പരത്തുക.
അതിനു നടുവിൽ ആയി തേങ്ങയുടെ ഫില്ലിംഗ് വച്ചുകൊടുക്കുക. അതിനുശേഷം പൊതിഞ്ഞു ഉണ്ടയാക്കി എടുക്കുക. അതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. ശേഷം വെന്തു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് പകർത്തുക. രുചികരമായ കൊഴുക്കട്ട കഴിക്കാം. Credit : Mia Kitchen