പൂജ മലരുകളിൽ ഭഗവാനെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതാണ് തുളസി. ബാക്കിയെല്ലാ പുഷ്പങ്ങളും ഒരു പ്രാവശ്യം ഭഗവാനെ ആരാധനയ്ക്ക് ഉപയോഗിച്ചാൽ പിന്നീട് അവർ നിർമ്മാല്യമായി മാറും എന്നാൽ തുളസി മാത്രം എത്ര പ്രാവശ്യം വേണമെങ്കിലും ആരാധനക്ക് ഉപയോഗിക്കാവുന്നതാണ്. അത്രത്തോളം ഭഗവാനുമായി ചേർന്ന് നിൽക്കുന്നതാണ് തുളസിച്ചെടി. ഹൈന്ദവ വിശ്വാസപ്രകാരം ഒരു വീട്ടിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ചെടികളിൽ ഒന്നാണ് തുളസിച്ചെടി. ഒരു വീടിന്റെ പ്രധാന വാതിലിന് നേരെ വരാൻ പാടുള്ള ചെടികളിൽ ഒന്നാണ് തുളസി.
അതുകൊണ്ടുതന്നെ കൃത്യമായി രീതിയിൽ ആണ് തുളസിച്ചെടിയെ പരിപാലിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യമായി മനസ്സിലാക്കേണ്ടത് തുളസിച്ചെടി നടുമ്പോൾ വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് സ്ഥലത്ത് നടന്നതാണ് ഏറ്റവും നല്ലത്. ഈ ദിശയിൽ ചെടി വളർത്തുന്നത് എല്ലാത്തരത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാക്കും. തുളസിച്ചെടി വളരുന്നതോടൊപ്പം തന്നെ വീട്ടിലെ എല്ലാ ഐശ്വര്യങ്ങളും ഉണ്ടായി വരും. എന്നാൽ വീടിന്റെ തെക്ക് കിഴക്കേ മൂലയിൽ യാതൊരു കാരണവശാലും തുളസിച്ചെടി വളർത്താൻ പാടില്ല.
ഇത് അഗ്നികോൺ ആണ് ആ മുലയിൽ തുളസിച്ചെടി വരുന്നത് വലിയ ദോഷം ആയിട്ടാണ് കണക്കാക്കുന്നത്. അതുപോലെ തന്നെ വീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള ആദ്യ സൂചന തുളസിച്ചെടി നമുക്ക് നൽകുന്നതാണ്. തുളസിച്ചെടി വാടി പോവുകയോ അല്ലെങ്കിൽ വളരാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ കണ്ടാൽ എല്ലാവരും അതിനുവേണ്ട പരിഹാരകർമ്മങ്ങൾ ചെയ്യുക. അതുപോലെ തന്നെ തുളസി ഒരിക്കലും വെറും നിലത്ത് വളർത്താൻ പാടില്ല ഒരു ചട്ടിയിലോ അല്ലെങ്കിൽ ഒരു തറ കെട്ടിയോ വേണം തുളസി ചെടി വളർത്തേണ്ടത്.
അതുപോലെ തന്നെ സന്ധ്യാസമയത്തിനുശേഷം തുളസിയുടെ ഇലകൾ നുള്ളാൻ പാടില്ല. അതുപോലെതന്നെ സന്ധ്യക്ക് ശേഷം ജലം ഒഴിക്കാൻ പാടില്ല. മറ്റൊരു കാര്യം വ്യാഴാഴ്ച ദിവസങ്ങളിൽ ഒരു നെയ്യ് വിളക്ക് തുളസി തറയിൽ കത്തിച്ചു വയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്. ജീവിതത്തിലേക്ക് എല്ലാ ഐശ്വര്യവും ഇതു കൊണ്ടുവരുന്നതാണ്. അതുപോലെ തന്നെ വീട്ടിൽ എത്ര വേണമെങ്കിലും തുളസി വളർത്താം പക്ഷേ അവയുടെ എണ്ണം ഒറ്റസംഖ്യ ആയിരിക്കണം എന്ന് മാത്രം. വീട്ടിൽ തുളസിച്ചെടി വളർത്തുന്നവർ എല്ലാം ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite Stories