കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ സുലഭമായി ഉണ്ടാകുന്ന ഒരു മുളകിന്റെ ഇനമാണ് കാന്താരി. കാന്താരി ഉപയോഗിച്ചുകൊണ്ട് ചമ്മന്തി ഉണ്ടാക്കി കഴിക്കുന്നത് മലയാളികൾ എല്ലാം ഒരു വികാരമായി കാണുന്നതാണ്. ഇതിന്റെ എരിവ് വളരെയധികം കൂടുതലാണെങ്കിൽ കൂടിയും ഇതിന്റെ ഗുണങ്ങൾ അതിനു മേലെയാണ്. അജീർണ്ണം വായുക്ഷോഭം പൊണ്ണത്തടി എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു.
അതുപോലെ പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ കുറയ്ക്കാനുള്ള കാന്താരിയുടെ കഴിവ് കണ്ടെത്തിയതോടെയാണ് ഇതിന്റെ വിലയും ഡിമാന്റും കൂടിയത്. കാന്താരിയുടെ എരിവ് കൂടുന്നതിനനുസരിച്ച് അതിന്റെ ഗുണവും കൂടി വരും പലതരം ആയുർവേദ മരുന്നുകളിലും ഇത് ഉപയോഗിച്ചുവരുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ക്യാപ്സിനോയിഡുകൾ ആണ് എരിവ് നൽകുന്നത്. വേദനസംഹാരി കൂടിയായ ഈ ഘടകങ്ങൾ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും കഴിവുള്ളതാണ്.
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ രക്തക്കുഴലുകൾ കട്ടിയാകുന്നത് തടയാൻ കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. ഉമിനീരിനെ ഉല്പാദിപ്പിക്കുകയും അതുവഴി ദഹനത്തെ കൂട്ടുകയും ചെയ്യുന്നു. മാത്രമല്ല കാന്താരിയുടെ ഇല അരച്ച് നെറ്റിയിലും മൂക്കിന്റെ ചുറ്റും കവിളിലും പൊത്തിവെച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക .
ഇത് തലവേദനയ്ക്ക് വളരെയധികം ആശ്വാസം നൽകും. ഇത് ഒരു കീടനാശിനിയായും ഉപയോഗിച്ച് വരാറുണ്ട്. എന്നാൽ തന്നെ കാന്താരി അമിതമായി ഉപയോഗിക്കാനും പാടില്ല. അത് വയറിലും തൊക്കിലും പലതരത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും. കരളിനും പ്രശ്നമുള്ളവർ ഇതിന്റെ ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit : Easy Tip 4 U