Making Of Easy Wheat Snack : വൈകുന്നേരം ചൂട് കഴിക്കാൻ ചായ തിളച്ച് വരുന്ന സമയം കൊണ്ട് 5 മിനിറ്റ് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇതിനെ ഗോതമ്പ് പൊടി മാത്രം മതി. ഗോതമ്പ് പൊടി ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ അരക്കപ്പ് ഗോതമ്പ് പൊടിയിട്ട് ചെറുതായി ചൂടാക്കി എടുക്കുക. അതിനുശേഷം മറ്റൊരു പാനിലേക്ക് വറുത്തെടുക്കാൻ ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക.
അതേസമയം ഒരു വലിയ ഉരുളൻ കിഴങ്ങ് ഗ്രേറ്റ് ചെയ്ത് അതിലുള്ള വെള്ളമെല്ലാം പിഴിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ശേഷം ഗ്രേറ്റ് ചെയ്ത പിരിഞ്ഞെടുത്ത ഉരുളൻ കിഴങ്ങ് ഒരു പാത്രത്തിലേക്ക് മാറ്റാം അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക എരുവിന് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കുക ആവശ്യത്തിന് അനുസരിച്ച് മല്ലിയില ചേർത്ത് കൊടുക്കുക കറിവേപ്പില ചേർത്ത് കൊടുക്കുക. അതോടൊപ്പം രണ്ട് അല്ലി വെളുത്തുള്ളി ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചത് ചേർത്തു കൊടുക്കുക.
ഇവ രണ്ടും ചെറിയ കഷണങ്ങളാക്കി നുറുക്കി ചേർത്താലും മതി. ശേഷം അതിലേക്ക് അരക്കപ്പ് വറുത്ത ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ കാൽ കപ്പ് വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അര ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു നുള്ള് കായപ്പൊടി ആവശ്യത്തിന് ഉപ്പ്.
ശേഷം പിഴിഞ്ഞെടുത്ത ഉരുളൻ കിഴങ്ങിൽ നിന്നുള്ള വെള്ളം ആവശ്യത്തിന് ചേർത്തു കൊടുക്കാം. അതിനുശേഷം എല്ലാം കൂടെ നന്നായി യോജിപ്പിക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് നുള്ളി ഇടാനുള്ള പാകത്തിൽ കുഴച്ചെടുക്കുക. എണ്ണ ചൂടായതിനു ശേഷം എണ്ണയിലേക്ക് കുറച്ച് എടുത്ത് കൊടുക്കുക. ഒരു സ്പൂണോളം എടുത്ത് ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ മൊരിഞ്ഞു പാകമായി വരുമ്പോൾ കോരി മാറ്റുക. ശേഷം രുചിയോടെ കഴിക്കാം. Credit : sruthis Kitchen