ചപ്പാത്തി കോലുകൊണ്ട് മാവ് തയ്യാറാക്കു. ചപ്പാത്തി സോഫ്റ്റ് ആയി പന്തു പോലെ വീർത്തു വരും. ഇതുപോലെ ചെയ്യണേ.

ചപ്പാത്തി നന്നായി സോഫ്റ്റ് ആയി വരാനും പന്തു പോലെ വീർത്ത് വരുന്നതിനും ചപ്പാത്തിക്ക് മാവ് തയ്യാറാക്കുമ്പോൾ ഇതുപോലെ ചെയ്താൽ മാത്രം മതി. ഈ ചപ്പാത്തി മാവ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ചപ്പാത്തി തയ്യാറാക്കാൻ ആവശ്യമായ ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് സാധാരണ ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നതുപോലെ തയ്യാറാക്കി എടുക്കുക. കൈകൊണ്ട് മാവ് തയ്യാറാക്കി എടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ ഓയിലോ കൂടി ചേർത്തു കൊടുക്കുക അതിനുശേഷം ചപ്പാത്തി പോലെ ഉപയോഗിച്ചുകൊണ്ട് നല്ലതുപോലെ ഇടിച്ചു കൊടുക്കുക. മാവ് തിരിച്ചും മറിച്ചും ഇട്ട് ചപ്പാത്തി കോലുകൊണ്ട് നന്നായി ഇരിക്കുക. ഒരു 10 മിനിറ്റ് എങ്കിലും മാവ് ഇതുപോലെ ഇടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചപ്പാത്തി തയ്യാറാക്കുമ്പോൾ വളരെ സോഫ്റ്റ് ആയി തന്നെ കിട്ടുന്നതായിരിക്കും.

അതുപോലെ ചപ്പാത്തി ഉണ്ടാക്കുമ്പോൾ നല്ലതുപോലെ വീർത്തു വരികയും ചെയ്യും. അതിനുശേഷം ഒരു അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. ശേഷം സാധാരണ പോലെ ചപ്പാത്തി തയ്യാറാക്കുക. ശേഷം ഒരു പാൻ ചൂടാക്കി മീഡിയം ഫ്ലെയിമിൽ വെച്ച് തിരിച്ചും മറിച്ചുമിട്ട് ചപ്പാത്തി നല്ലതുപോലെ വേവിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ചപ്പാത്തി നല്ലതുപോലെ തീർത്ത് വരുന്നത് കാണാം.

എല്ലാ ചപ്പാത്തിയും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. എല്ലാവരും തന്നെ ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. കുറേനേരത്തേക്ക് ചപ്പാത്തി സോഫ്റ്റ് ആയി തന്നെ ഇരിക്കുകയും ചെയ്യും. എല്ലാവരും തന്നെ ഒരു പ്രാവശ്യമെങ്കിലും ഇനി ഇതുപോലെ ചപ്പാത്തി തയ്യാറാക്കി നോക്കൂ. Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *