Making Of Tasty Side Dish : വിശക്കുന്ന ഒരു മനുഷ്യനെ ഒരുപാട് വിഭവങ്ങളുടെ ഒന്നും ആവശ്യമില്ല. രുചികരമായ ഒരു വിഭവം ഉണ്ടെങ്കിൽ തന്നെ ധാരാളം ആണ്. അതുകൊണ്ടുതന്നെ മറ്റൊരു കറികളും തയ്യാറാക്കാൻ സമയമില്ലാത്തവരാണെങ്കിൽ വളരെ രുചികരമായ ഈ ഒരു വിഭവം തയ്യാറാക്കി നോക്കൂ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ചെറിയ കഷണം ഇഞ്ചി നാല് വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി മൂപ്പിക്കുക അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം മൂന്നു പച്ചമുളക് അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
സവാള വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ചിക്കൻ മസാല പൊടിയും എന്നിവ ചേർത്ത് വീണ്ടും പൊടികളുടെ എല്ലാം പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി എടുക്കുക. ശേഷം അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചിക്കൻ എല്ല് കളഞ്ഞു ചേർത്തു കൊടുക്കുക.
ചിക്കന് പകരം മീൻ അല്ലെങ്കിൽ മുട്ട എന്നിവയും ചേർക്കാവുന്നതാണ്. ശേഷം തീ കൂട്ടിവെച്ച് നന്നായി ഇളക്കിയെടുക്കുക. അഞ്ചു മിനിറ്റെങ്കിലും ഇതുപോലെ നന്നായി ഇളക്കി എടുക്കേണ്ടതാണ്. ശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഉപ്പുപാകമാണോ എന്ന് നോക്കി മിക്സ് ചെയ്തതിനുശേഷം അടുപ്പിൽനിന്ന് മാറ്റം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : sruthis Kitchen