വീട്ടിൽ സാധാരണ ഭക്ഷണപദാർത്ഥങ്ങളുടെ മുകളിലെല്ലാം തന്നെ വന്നിരിക്കാറുള്ള ഒരു ഈച്ചയാണ് കണ്ണീച്ച. വളരെ ചെറിയ ഈച്ചകളായ ഇവ കൂട്ടത്തോടെ ആയിരിക്കും വരുന്നത്. കൂട്ടത്തോടെ വന്ന ഭക്ഷണപദാർത്ഥങ്ങളുടെ മുകളിൽ കയറി ഇരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ പിന്നെ ഭക്ഷണം കഴിക്കാനായി നമുക്ക് സാധിക്കാറില്ല.
കൂടാതെ ഈച്ച വന്നിരിക്കുന്ന ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് ഒട്ടും നല്ല കാര്യമല്ല അതുകൊണ്ടുതന്നെ സാധാരണ നാമത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. നമ്മുടെ അശ്രദ്ധ മൂലം ആയിരിക്കാം പലപ്പോഴും ഇങ്ങനെ സംഭവിക്കാറുള്ളത്. എന്നാൽ ചില സന്ദർഭങ്ങളിൽ എത്രത്തോളം വൃത്തിയായി നോക്കിയാലും അവിടെയെല്ലാം വീണ്ടും വരുന്നത് കാണാം. അതുകൊണ്ടുതന്നെ ഇവയെ ഇനി വരാത്ത രീതിയിൽ വീട്ടിൽ കയറാൻ സമ്മതിക്കാത്ത ഒരു മാർഗത്തിൽ ഒരു ടിപ്പ് ചെയ്യാം.
അതിനായി വേണ്ടത് ഒരു പകുതി നാരങ്ങയും കുറച്ച് ഗ്രാമ്പുവുമാണ്. നാരങ്ങയുടെ പകുതിയിലേക്ക് ഗ്രാമ്പൂ കുത്തിയിറക്കി വയ്ക്കുക. അതിനുശേഷം ഭക്ഷണപദാർത്ഥങ്ങൾ വെക്കുന്ന സ്ഥലങ്ങളിലെല്ലാം അതിനെ അടുത്ത് തന്നെയായി ഇതും വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഭക്ഷണം തുറന്നിരുന്നാൽ പോലും അതിലേക്ക് ഒറ്റ ഈച്ച പോലും കടന്നു വരാതെ ഇരിക്കും.
അതുകൊണ്ടുതന്നെ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. പക്ഷേ ആരും തന്നെ ഭക്ഷണപദാർത്ഥങ്ങൾ തുറന്നു വയ്ക്കാതിരിക്കുക. കണ്ണീച്ച വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ നാരങ്ങയിൽ ഗ്രാമ്പൂ കുത്തിവെച്ച് അവിടെ വെക്കുക. എല്ലാവരും ഒന്ന് ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്പെടും. Credit : Grandmother Tips