പഴമയുടെ രുചി ഉണർത്തും ഒരു കിടിലൻ പഴം നിറവ്. ഇതുവരെ കഴിക്കാത്തവരുണ്ടോ എന്നാൽ ഇന്ന് തന്നെ ഉണ്ടാക്കുമലോ!! | Tasty Banana Evening Sweet Snack

Tasty Banana Evening Sweet Snack  : പഴയകാല വൈകുന്നേരങ്ങളിൽ എല്ലാ വീടുകളിലും തന്നെ ഉണ്ടാക്കാറുള്ള പലഹാരമാണ് പഴം നിറവ്. പഴം ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവം തന്നെയാണ് ഇത്. ഇന്ന് വൈകുന്നേരം എല്ലാവർക്കും തന്നെ ഈ വിഭവം തയ്യാറാക്കി നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി കുറച്ചു നെയ്യ് ഒഴിച്ച് കൊടുക്കുക .

അതിലേക്ക് ഓരോരുത്തരുടെയും ഇഷ്ട്ടത്തിനനുസരിച്ച അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തെടുക്കുക . ശേഷം അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങാ ചേർത്ത് കൊടുക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കുക . ശേഷം നന്നായി തന്നെ ഇളക്കി കൊടുക്കുക. ശേഷം മാറ്റിവക്കുക. അടുത്തതായി ഇതിലേക്ക് വേണ്ട പഴം എടുക്കുക. നേന്ത്രപഴം തന്നെ എടുക്കാൻ പ്രതേകം ശ്രദ്ധിക്കുക.

അടുത്തതായി ഒരു പത്രം എടുത്ത് അതിലേക്ക് രണ്ടു സ്പൂൺ മൈദ ,ഒരു സ്പൂൺ അരിപൊടി എന്നിവ ചേർക്കുക . ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയിൽ തന്നെ ഇളക്കി മാവു തയ്യാറാക്കുക. ശേഷം പഴം എടുത്ത് അതിന്റെ നടുവിലായി കത്തികൊണ്ട് വരഞ്ഞു കൊടുക്കുക .

ശേഷം തയ്യാറാക്കിയ ഫില്ലിംഗ് ചേർത്ത് കൊടുക്കുക .അതിനു മുകളിൽ മാവു തേച്ചു കൊടുത്ത മാറ്റിവെക്കുക . ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിയ പഴം ഇട്ട് നന്നായി മൊരിയിച്ച എടുക്കുക. മൊരിഞ്ഞു വരുമ്പോൾ കോരി മാറ്റുക. video credit : Shamees kitchen

Leave a Reply

Your email address will not be published. Required fields are marked *