പലരുടെയും വീട്ടിൽ ദോശക്കല്ല് ദോശ ഉണ്ടാക്കുമ്പോൾ അത് ഒട്ടിപ്പിടിക്കുന്ന സാഹചര്യം ഉണ്ടായേക്കാം. ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ എണ്ണ ഉപയോഗിച്ചുകൊണ്ട് ദോശ ഉണ്ടാക്കി ദോശക്കല്ലിൽ നിന്നും ദോശ അടർത്തിയെടുക്കാൻ ആയിരിക്കും പലരും ചെയ്തു വരുന്ന കാര്യം.
എന്നാൽ അധികം എണ്ണ ഉപയോഗിക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ഇനി ഒരു തുള്ളി പോലും എണ്ണ തേക്കാതെ തന്നെ ദോശക്കല്ലിൽ നിന്ന് ദോശ അടർത്തിയെടുക്കാം. അതിനായി ചെയ്യേണ്ട ഒരു സൂത്രം എന്താണെന്ന് അറിയാമോ. അതിനായി ദോശക്കല്ല് ചൂടാക്കി അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം നന്നായി ചൂടാക്കുക.
മീഡിയം തീയിൽ ഉപ്പ് എല്ലാഭാഗത്ത് ആവുന്ന രീതിയിൽ ഇളക്കി കൊടുക്കണം. ചെറുതായി പുക വരാൻ തുടങ്ങുമ്പോൾ അടുപ്പ് ഓഫ് ചെയ്യുക. ശേഷം നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഈ ദോശക്കല്ലിൽ ഒരു തരി പോലും എണ്ണ തേക്കാതെ തന്നെ മാവൊഴിച്ച് ദോശ ഉണ്ടാക്കിയെടുക്കാം.
ദോശ ഒട്ടും തന്നെ കല്ലിൽ ഒട്ടിപ്പിടിക്കാതെ പേപ്പർ പോലെ അടർത്തിയെടുക്കാം. എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. ഇനി അരിക് പൊട്ടിയ ദോശ കഴിക്കാതെ നല്ല ദോശ എല്ലാവർക്കും ഉണ്ടാക്കി കൊടുക്കാം. ദോശക്കല്ല് മയക്കിയെടുക്കുന്നതിന് ഇതിലും വലിയ മാർഗം വേറെയില്ല ഇന്ന് തന്നെ ചെയ്തു നോക്കൂ. Credit: sruthis Kitchen