Making Of Chena Masala Curry : ചേന ഉപയോഗിച്ചുകൊണ്ട് ഇറച്ചി കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് അതുപോലെ തന്നെ ഒരു മസാല കറി തയ്യാറാക്കാം ഇതിനെ ഇറച്ചി കറിയുടെ അതേ രുചി തന്നെയാണ്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കറിക്ക് ആവശ്യമായ ചേന ചതുര കഷണങ്ങളാക്കി മുറിച്ച് ഒരു കുക്കറിൽ ഇട്ട് വയ്ക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പ് ഒരു നുള്ള് മഞ്ഞൾ പൊടി കാൽ ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക.
അതേസമയം ഒരു ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് സവാള ചെറുതായി അരിഞ്ഞത് ഒരു പച്ചമുളക് രണ്ടായി കീറിയത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് സവാള നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി മാറുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ ഒരു ചെറിയ കഷണം ഇഞ്ചി ആറു വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക.
ഇവ നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുത്തു നന്നായി മൂപ്പിക്കുക. മൂത്ത വരുമ്പോൾ കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു തക്കാളി മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുത്തത് ചേർത്തു കൊടുക്കുക. ശേഷം ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി വേവിച്ചെടുക്കുക. വരുമ്പോഴത്തേക്ക് വേവിച്ചു വച്ചിരിക്കുന്ന ചേന ചേർത്ത് വീണ്ടും 10 മിനിറ്റ് നന്നായി തിളപ്പിക്കുക. കറി നല്ലതുപോലെ തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക്ഒരു നുള്ള് പെരുഞ്ചീരകപ്പൊടി , ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇളക്കി ഇറക്കി വയ്ക്കാം. Credit : NEETHA’S TASTELANDS