Making Of Tasty Pavakka Theeyal : പാവയ്ക്ക കഴിക്കാൻ പൊതുവേ എല്ലാവർക്കും തന്നെ ഒരു മടിയാണ് എന്തുകൊണ്ട് എന്നാൽ അത് കൈപ്പ് രുചിയാണ് ഉള്ളത് ഏത് രീതിയിൽ കറി വെച്ചാലും ഒരു കൈപ്പ് രുചി അതിൽ ഉണ്ടാകും അതുകൊണ്ടുതന്നെ കുട്ടികൾ ആരും ഇത് കഴിക്കേണ്ട തയ്യാർ ആവില്ല പക്ഷേ പോഷകമൂല്യത്തിന്റെ കാര്യത്തിൽ വളരെയധികം ഉള്ള ഒരു പച്ചക്കറി കൂടിയാണ് പാവയ്ക്ക. വളരെ വ്യത്യസ്തമായ രീതിയിൽ പാവയ്ക്ക ഉപയോഗിച്ച് ഒരു തീയൽ ഉണ്ടാക്കി നോക്കുക.
എല്ലാവരും വളരെ ആസ്വദിച്ചു കഴിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് നാളികേരം രണ്ടു ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ഒരു തണ്ട് കറിവേപ്പില ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ടു വറ്റൽ മുളകും ചേർത്ത് നന്നായി മൂപ്പിക്കുക അതുകഴിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത് 5 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക ഉള്ളി നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് കരയ്ക്ക് ആവശ്യമായ പാവയ്ക്ക ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു കൊടുക്കുക.
പാവയ്ക്ക നല്ലതുപോലെ വാടി വരുമ്പോൾ അതിലേക്ക് പുളിക്ക് ആവശ്യമായ വാളംപുളി വെള്ളമൊഴിച്ചു കൊടുക്കുക. അതിനുശേഷം അടച്ച് വേവിക്കുക. പാവയ്ക്ക വെന്തതിനുശേഷം നേരത്തെ അരച്ചുവച്ച് തേങ്ങ ചേർത്തുകൊടുത്ത ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം കടുക് വറ്റൽ മുളക് കറിവേപ്പില ചേർത്ത് വറുത്ത് ശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. Credit : Neethus Malabar Kitchen