സാധാരണ നാളികേരം പൊളിച്ചതിനു ശേഷം അതിന്റെ ചാക്കിരി കളയുകയോ അല്ലെങ്കിൽ അടുപ്പിൽ വിറകായ് ഉപയോഗിക്കുകയോ ആണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും തന്നെ ചകിരി വെറുതെ കളയരുത്. അത് ഉപയോഗിച്ചുകൊണ്ട് നിരവധി കാര്യങ്ങൾ ചെയ്തെടുക്കാം. ഒന്നാമത്തെ കാര്യം നാളികേരത്തിന്റെ മൂക്ക് ഭാഗത്ത് കാണുന്ന ചകിരിയുടെ ഭാഗം ചെറുതായി നീളത്തിൽ മുറിച്ചെടുക്കുക.
അതിനുശേഷം ഒരു നൂല് ഉപയോഗിച്ച് കൊണ്ട് നന്നായി മുറുക്കി കെട്ടുക. ഇത് സാധാരണ ദോശ ഉണ്ടാക്കുമ്പോൾ എണ്ണ തേക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഇപ്പോൾ തയ്യാറാക്കിയത് ഒരു ബാംബൂ സ്റ്റിക്കിൽ ചേർത്തുവെച്ച് കെട്ടിയെടുക്കുകയാണെങ്കിൽ. ഓയിൽ തേക്കുന്നതിനെല്ലാം ഉപയോഗിക്കാവുന്നതാണ്.
അടുത്ത ടിപ്പ് എന്ന് പറയുന്നത് ചകിരിയുടെ അകത്തുനിന്ന് അടർന്നു വീഴുന്ന ചകിരിച്ചോർ എല്ലാം ശേഖരിച്ച് വയ്ക്കുക. ഇത് വീട്ടിൽ ചെടികളുടെ കടക്കൽ ഇട്ടുകൊടുക്കുകയാണെങ്കിൽ ചെടികൾ നന്നായി വളർന്നുവരുന്നതിന് വളരെയധികം ഉപകാരപ്രദമാണ്. അടുത്ത ഒരു ടിപ്പ് ചകിരിച്ചോർ എല്ലാം കളഞ്ഞതിനുശേഷം.
ബാക്കിവരുന്ന ചകിരി എല്ലാം തന്നെ ഒരു നെറ്റിന്റെ തുണിയെടുക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ചെറിയ കഷണം നെറ്റ് എടുക്കുകയോ ചെയ്യുക ശേഷം ആ ചകിരിയെല്ലാം തന്നെ അതിലേക്ക് വച്ച് മടക്കിയെടുക്കുക. ഇത് പാത്രം കഴുകുന്നതിനുള്ള സ്ക്രബർ ആയി ഉപയോഗിക്കാവുന്നതാണ്. ഇത്രയധികം കാര്യങ്ങൾ ഇനി ആരും തന്നെ ശ്രദ്ധിക്കാതെ പോകരുത് ബാക്കിവരുന്ന ചകിരി ഇതുപോലെ ഉപയോഗിച്ചു നോക്കൂ. Credit : infro ticks