Traditional Chiratta Appam Recipe : കേരളത്തിന്റെ പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കുന്ന ചിരട്ടയപ്പം ഉണ്ടാക്കി നോക്കിയാലോ. ഇതുപോലെ ഒരു അപ്പം നിങ്ങൾ ഇതിനു മുൻപ് കഴിച്ചിട്ട് ഉണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് വെള്ളേപ്പത്തിന്റെയോ പാലപ്പത്തിന്റെയോ മാവ് വേണം.
മാവ് എടുക്കുമ്പോൾ അധികം പുളിച്ചു പോകാത്ത മാവ് വേണം എടുക്കുവാൻ. തായി രണ്ട് കപ്പ് തേങ്ങ ചിരകിയത് എടുക്കുക ശേഷം കൈകൊണ്ട് നന്നായി പിഴിഞ്ഞ് എടുക്കുക. തേങ്ങയിൽ നിന്നും തേങ്ങാ പൽ വരണം. ശേഷം അത് മാവിലേക്ക് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചത് ഇട്ടുകൊടുക്കുക.
മധുരമുള്ളത് തന്നെ തിരഞ്ഞെടുക്കുക. അതിനുശേഷം കൈ കൊണ്ട് ചെറുതായി ഇളക്കി ഉടച്ചു കൊടുക്കുക. അതിനുശേഷം മധുരത്തിന് അനുസരിച്ചുള്ള പഞ്ചസാര ചേർത്തു കൊടുക്കുക. നേന്ത്രപ്പഴം ഒരുപാട് ഉടച്ചു കൊടുക്കാതിരിക്കുക. അടുത്തതായി ഒരു ചിരട്ടയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക.
അതിലേക്ക് ഉള്ളിലായി കുറച്ച് വെളിച്ചെണ്ണ പുരട്ടുക. ശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്കു ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആവിയിൽ 10 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. അതിനുശേഷം പുറത്തേക്ക് എടുത്ത് വക്കുക. രുചിയോടെ കഴിക്കാം. ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. credit : Neethus Malabar Kitchen