ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ചിലപ്പോൾ പലതരത്തിലുള്ള ചർമ്മ സംബന്ധമായ പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാറുണ്ട്. ഭക്ഷണത്തിൽ നിന്നുള്ള അലർജിയോ അല്ലെങ്കിൽ മറ്റു പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും കാരണം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇനി ഇത്തരത്തിലുള്ള പലതരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സാധിക്കുന്ന നിരവധി മാർഗ്ഗങ്ങളുണ്ട്.
പ്രാണികൾ കടിക്കുന്നതോ സൂര്യപ്രകാശം കൂടുതലായി ശരീരത്തിൽ എത്തുന്നതുമൂലം ഉണ്ടാകുന്ന വരണ്ട ചർമ്മമോ എന്തെങ്കിലുമൊക്കെ ആയിരിക്കാം ഇതിന് കാരണമായി വരുന്നത്. എന്നാൽ ഇത്തരം കാരണങ്ങൾ ഒന്നുമില്ലെങ്കിൽ പലപ്പോഴും അലർജി തന്നെയായിരിക്കും ഇതിന്റെ പിന്നിൽ. ഭക്ഷ്യ വിഷബാധ കൊണ്ടായിരിക്കാം കൂടുതലും ഉണ്ടാകാറുള്ളത്. ചില വ്യക്തികളിൽ വൈറസ് ഫംഗസ് തുടങ്ങിയ അണുബാധകൾ കൊണ്ടും ഇത് ഉണ്ടായേക്കാം. എന്നാൽ ഇതിനെയെല്ലാം ഫലപ്രദമായി നേരിടാൻ പലപ്പോഴും നടൻ പ്രയോഗങ്ങൾ തന്നെയാണ് കൂടുതലും നല്ലത്.
അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കുന്ന മാർഗങ്ങൾ നിരവധിയാണ്. അതിൽ ആദ്യത്തെ ഒരു മാർഗം എന്ന് പറയുന്നത് വെളിച്ചെണ്ണയാണ്. ചൊറിച്ചിലിനുള്ള മികച്ച വീട്ടുവൈദ്യമാണ് വെളിച്ചെണ്ണ ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആശ്വാസം ഉണ്ടാക്കുന്നു ചൊറിച്ചിൽ ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക എന്നിട്ട് ചൂടുവെള്ളത്തിൽ കുളിക്കുക.
ദിവസവും ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചൊറിച്ചിലിനെ ശമനം ഉണ്ടാകും. അടുത്തതാണ് തുളസി അത് നിരവധി ഔഷധഗുണങ്ങൾ ഉള്ളതാണ് അതുകൊണ്ട് തന്നെ ഇവ ചൊറിച്ചിൽ ഫലപ്രദമായി ഇല്ലാതാക്കാൻ സഹായിക്കും തുളസിച്ചെടിയുടെ ഇല പേസ്റ്റാക്കി ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുക. എല്ലാ അണുക്കളും ഇല്ലാതാക്കാൻ ഇത് സഹായിക്കും. Video Credit : Malayali corner