Making Of Crispy Cauliflower 65 : കോളിഫ്ലവർ ഉപയോഗിച്ചുകൊണ്ട് പലതരത്തിലുള്ള മസാലക്കറികളും ഫ്രൈയും എല്ലാവരും തന്നെ ട്രൈ ചെയ്തിട്ടുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ കോളിഫ്ലവർ 65 തയ്യാറാക്കി നോക്കിയാലോ. സാധാരണ ചിക്കൻ 65 എല്ലാവരും കഴിച്ചു കാണും അതേ ടേസ്റ്റിൽ തന്നെ കോളിഫ്ലവർ 65 തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ കോളിഫ്ലവർ ആവശ്യാനുസരണം എടുക്കുക. ശേഷം ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക,
നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടുകൊടുത്ത് നന്നായി വേവിച്ചെടുക്കുക. കോളിഫ്ലവർ നന്നായി വെന്തു കഴിയുമ്പോൾ അരിപ്പ ഉപയോഗിച്ച് അരിച്ചു ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് കാൽകപ്പ് കോൺഫ്ലവർ പൊടി, രണ്ട് ടീസ്പൂൺ കടലമാവ് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ഒരു ടീസ്പൂൺ മുളകുപൊടി , അര ടീസ്പൂൺ കുരുമുളകുപൊടി കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി അര ടീസ്പൂൺ മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ്.
ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടുകൊടുത്ത നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക. ശേഷം കോളിഫ്ളവറിലേക്ക് മസാല എല്ലാം നന്നായി യോജിച്ചുവരുന്നതിന് ഒരു മണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല പുരട്ടിയ കോളിഫ്ലവർ ഓരോന്നായി ഇട്ടുകൊടുക്കുക. കോളിഫ്ലവർ ഓരോന്നും കട്ടപിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഒരു തവി ഉപയോഗിച്ചുകൊണ്ട് ഇളക്കിക്കൊടുക്കുക. കോളിഫ്ലവർ നല്ലതുപോലെ ഫ്രൈ ആയി വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ശേഷം രുചിയോടെ കഴിക്കാം. Credit : Shamees kitchen